ചുവപ്പ് കാർഡിന്റെ കുരുക്കിൽപ്പെട്ടിട്ടും ലെസ്റ്ററിനെ സമനിലയിൽ തളച്ച് സൗതാമ്പ്ടൺ

ചുവപ്പ് കാർഡിന്റെ കുരുക്കിൽപ്പെട്ടിട്ടും ലെസ്റ്ററിനെ സമനിലയിൽ തളച്ച് സൗതാമ്പ്ടൺ

 

ചുവപ്പ് കാർഡ് കണ്ട് ഒരു താരം പുറത്തേക്ക് പോയതോടെ മത്സരത്തിന്റെ ഭൂരിഭാഗവും 10 പേരുമായി കളിച്ചിട്ടും ലെസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ച് സൗതാമ്പ്ടൺ. 1-1നാണ് സൗതാമ്പ്ടൺ ലെസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ചത്. മത്സരത്തിന്റെ പത്താം മിനുറ്റിൽ തന്നെ സൗതാമ്പ്ടൺ താരം വെസ്റ്റർഗാർഡ് ചുവപ്പ് കണ്ടു പുറത്തുപോവുകയായിരുന്നു. ലെസ്റ്റർ താരം ജാമി വാർഡിയെ ഫൗൾ ചെയ്തതിനാണ് വെസ്റ്റർഗാർഡിന് റഫറി ചുവപ്പ് കാർഡ് കാണിച്ചത്. എന്നാൽ പത്ത് പേരുമായി പൊരുതിയ സൗതാമ്പ്ടൺ രണ്ടാം പകുതിയിൽ മത്സരത്തിൽ ലെസ്റ്ററിനെ ഞെട്ടിച്ചുകൊണ്ട് മുൻപിൽ എത്തുകയും ചെയ്തു. ലെസ്റ്റർ താരം ഇഹിനാചോവിന്റെ കയ്യിൽ പന്ത് തട്ടിയതിന് അനുകൂലമായി ലഭിച്ച പെനാൽറ്റി മുതലാക്കി വാർഡ് പ്രൗസ് ആണ് സൗതാമ്പ്ടണെ മത്സരത്തിൽ മുൻപിൽ എത്തിച്ചത്.

എന്നാൽ അധികം താമസിയാതെ ലെസ്റ്റർ സിറ്റി മത്സരത്തിൽ സമനില പിടിച്ചു. ഇഹിനാചോവിന്റെ ക്രോസ്സിൽ നിന്ന് ഹെഡറിലൂടെ ജോണി ഇവാൻസ് ആണ് ലെസ്റ്റർ സിറ്റിയുടെ സമനില ഗോൾ നേടിയത്. സമനില ഗോൾ നേടിയതോടെ ലെസ്റ്റർ സിറ്റി നിരന്തരം സൗതാമ്പ്ടൺ ഗോൾ മുഖം ആക്രമിച്ചെങ്കിലും വിജയം ഗോൾ കണ്ടെത്താൻ അവർക്കായില്ല. അഞ്ചാം സ്ഥാനത്തുള്ള ടീമുമായി 10 പോയിന്റ് ലീഡ് സ്വന്തമാക്കാനുള്ള അവസരമാണ് ലെസ്റ്റർ സിറ്റിക്ക് ഇന്നത്തെ മത്സരം സമനിലയിൽ കുടുങ്ങിയതോടെ നഷ്ടമായത്.

Leave A Reply
error: Content is protected !!