ഗുജറാത്തിലെ ആശുപത്രിയില്‍ തീപ്പിടിത്തം: മരണം 18 ആയി

ഗുജറാത്തിലെ ആശുപത്രിയില്‍ തീപ്പിടിത്തം: മരണം 18 ആയി

ഗുജറാത്തിലെ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി.ഇന്ന് പുലര്‍ച്ചെ ഭറൂച്ചിലുള്ള ആശുപത്രിയിലാണ് അപകടം നടന്നത്.ഇവിടെ ചികിത്സയിലുണ്ടായിരുന്ന 50 ഓളം രോഗികളെ നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളും രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

നാ​ലു നി​ല കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​പ​ക​ട​സ​മ​യ​ത്ത് ഇ​വി​ടെ അ​മ്പ​തോ​ളം രോ​ഗി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​രി​ൽ 24 പേ​രും ഐ​സി​യു​വി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

അ​ഗ്നി​ശ​മ​ന സേ​ന യൂ​ണി​റ്റു​ക​ളെ​ത്തി ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ തീ​യ​ണ​ച്ചു. ബാ​ക്കി​യു​ള്ള രോ​ഗി​ക​ളെ മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ‌‌‌‌ഇ​വ​രി​ൽ ചി​ല​രു​ടെ നി​ല​യും ഗു​രു​ത​ര​മാ​ണെ​ന്നും മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ർ​ന്നേ​ക്കു​മെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ട്.

Leave A Reply
error: Content is protected !!