സംസ്ഥാനത്ത് ഇന്ന് മുതൽ വോട്ടെണ്ണലിന്റെ ഭാഗമായി കൂട്ടം ചേരുന്നത് ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കി ടിക്കാറാം വീണ

സംസ്ഥാനത്ത് ഇന്ന് മുതൽ വോട്ടെണ്ണലിന്റെ ഭാഗമായി കൂട്ടം ചേരുന്നത് ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കി ടിക്കാറാം വീണ

തിരുവന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ വോട്ടെണ്ണലിന്റെ ഭാഗമായി കൂട്ടം ചേരുന്നത് ഒഴിവാക്കാന്‍ ടിക്കാറാം വീണ നിര്‍ദേശം നല്‍കി. ഹൈക്കോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പോലീസ് മേധാവിക്കും ജില്ലാ കളക്ടര്‍മാര്‍ക്കും ടീക്കാറാം മീണ നിര്‍ദേശം നല്‍കി. ഇതിൻറെ അടിസ്ഥാനത്തിൽ ഇന്ന് മുതൽ നാലാം തീയതി വരെ സാമൂഹ്യ, രാഷ്ട്രീയ കൂട്ടായ്മകളോ, യോഗങ്ങളോ, കൂടിച്ചേരലുകളോ, ജാഥകളോ, വിജയാഘോഷങ്ങളോ നടത്താൻ സാധിക്കില്ല.

സംസ്ഥാന പോലീസ് മേധാവിയും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരായ ജില്ലാ കളക്ടര്‍മാരും ജില്ലാ പോലീസ് മേധാവികളും സാമൂഹ്യ, രാഷ്ട്രീയ കൂട്ടായ്മകളോ, യോഗങ്ങളോ, കൂടിച്ചേരലുകളോ ജാഥകളോ, ഘോഷയാത്രകളോ, വിജയാഘോഷങ്ങളോ നടത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്നാണ് ഹൈക്കോടതിയുടെ വിധി. ഹൈക്കോടതിയുടെ വിധി പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ആണ് നിർദേശം.

ഇതിൻറെ അടിസ്ഥാനത്തിൽ പകര്‍ച്ചവ്യാധി നിയന്ത്രണ ആക്ട് പ്രകാരവും ദുരന്ത നിവാരണ ആക്ട് പ്രകാരവും മറ്റ് ബാധകമായ നിയമങ്ങള്‍ പ്രകാരം വിധി ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Leave A Reply
error: Content is protected !!