അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടം കൂടുന്നത് ആലപ്പുഴയിൽ നിരോധിച്ചു

അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടം കൂടുന്നത് ആലപ്പുഴയിൽ നിരോധിച്ചു

ആലപ്പുഴ : കോവിഡ് 19 രോഗവ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആലപ്പുഴ നഗരസഭാ പരിധിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. നഗരസഭാ പരിധിയില്‍ അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ പാടില്ല. നഗരസഭ പ്രദേശങ്ങളിലെ ഹോട്ടലുകളില്‍ വൈകിട്ട് ആറു മണിക്ക് ശേഷം ഇരുത്തിയുള്ള ഭക്ഷണ വിതരണവും രാത്രി ഒന്‍പത് മണിക്ക് ശേഷമുള്ള പാഴ്‌സല്‍ വിതരണവും നിരോധിച്ചു.

ഹോട്ടലുകളില്‍ നിലവിലുള്ള ഇരിപ്പിടങ്ങളുടെ 50 ശതമാനത്തിന് മുകളിലുള്ള ഇരുത്തിയുള്ള ഭക്ഷണ വിതരണം നിരോധിച്ചു. നഗരസഭാ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വൈകിട്ട് ആറ് മണിക്ക് ശേഷം നിരോധിച്ചു. നഗരസഭാ പരിധിയിലെ ബീച്ചുകളിലേക്ക് വൈകിട്ട് ആറു മണിക്ക് ശേഷം പ്രവേശനം ഉണ്ടായിരിക്കില്ല. ടാക്‌സി ഡ്രൈവര്‍മാര്‍ സ്റ്റാന്‍ന്റുകളില്‍ കൂട്ടം കൂടുന്നത് നിരോധിച്ചു. കെ.എസ്.ആര്‍.റ്റി.സി, പ്രൈവറ്റ് സ്റ്റാന്‍ന്റുകളിലും ബസ് സ്റ്റോപ്പുകളിലും കൂട്ടം കൂടുന്നതും നിരോധിച്ചു.

 

 

Leave A Reply
error: Content is protected !!