സിദ്ദിഖ് കാപ്പനെ ചികിത്സയ്ക്കായി ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

സിദ്ദിഖ് കാപ്പനെ ചികിത്സയ്ക്കായി ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

യു.എ.പി.എ.നിയമ പ്രകാരം ഉത്തർപ്രദേശിലെ മഥുര ജയിലിൽ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ചികിത്സയ്ക്കായി ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചു. ഇന്നലെയാണ് മധുര ജയിലില്‍ നിന്ന് കാപ്പനെ ഡല്‍ഹിയിലേക്ക് കൊണ്ട് വന്നത്.

ഡെപ്യുട്ടി ജയിലറും മെഡിക്കല്‍ ഓഫീസറും ഉള്‍പ്പെടുന്ന സംഘമാണ് സിദ്ദിഖ് കാപ്പനെ ഡല്‍ഹിയിലേക്ക് കൊണ്ട് വന്നത്.  പ്രമേഹം ഉള്‍പ്പടെയുള്ള അസുഖങ്ങള്‍ അലട്ടുന്ന കാപ്പനെ ചിക്ത്‌സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് നിര്‍ദേശിച്ചിരുന്നു.

Leave A Reply
error: Content is protected !!