സൗദിയിൽ പെരുന്നാൾ ദിവസം ലോക്ഡൗൺ ഏർപ്പെടുത്തില്ല

സൗദിയിൽ പെരുന്നാൾ ദിവസം ലോക്ഡൗൺ ഏർപ്പെടുത്തില്ല

സൗദിയിൽ പെരുന്നാൾ ദിവസം ലോക് ഡൗൺ ഏർപ്പെടുത്തില്ലെന്ന് ആരോഗ്യ മന്ത്രാലയം. പ്രതിദിന കോവിഡ് കേസുകളിൽ വർധന തുടരുകയാണെങ്കിലും, ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രാജ്യം സ്വീകരിച്ച് വരുന്ന പ്രതിരോധ പ്രവർത്തനങ്ങൾ ഫലം കാണുന്നുണ്ട്. അതിനാൽ റമദാനിലോ പെരുന്നാൾ ദിവസങ്ങളിലോ ലോക്ഡൗൺ ഏർപ്പെടുത്താനുള്ള നീക്കമില്ലെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ ആൽ പറഞ്ഞു.

വാക്‌സിനേഷൻ പദ്ധതി പൂർത്തിയാകുന്നതോടെ കോവിഡ് പ്രതിസന്ധിയിൽ നിന്ന് രാജ്യം മുക്തമാകും. അതിന് എല്ലാവരും വാക്‌സിൻ സ്വീകരിക്കുവാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply
error: Content is protected !!