ഒമാനിൽ കോവിഡ് കേസുകൾ കുറയുന്നു

ഒമാനിൽ കോവിഡ് കേസുകൾ കുറയുന്നു

ഒമാനിൽ കോവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ രോഗികളുടെ എണ്ണം ആയിരത്തിൽ കുറവും മരണം പത്തിൽ കുറവുമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മുൻ ദിവസങ്ങളിലെ കണക്കുകളേക്കാൾ കുറവാണിത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് റോയൽ ഒമാൻ പൊലീസും പ്രസ്താവനയിൽ അറിയിച്ചു. സുപ്രീംകമ്മിറ്റി പ്രഖ്യാപിച്ച പകർച്ചവ്യാധിക്കെതിരായ എല്ലാ മുൻകരുതലുകളും ജനങ്ങൾ പാലിക്കേണ്ടതാണ്. ഇക്കാര്യത്തിൽ വീഴ്ചയുണ്ടായാൽ പിഴ, ജയിൽ, നാടുകടത്തൽ എന്നിവ ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾ സ്വീകരിക്കും.
Leave A Reply
error: Content is protected !!