വോട്ടെണ്ണൽ: കൗണ്ടിങ് ഏജന്റുമാർക്ക് ആന്റിജൻ പരിശോധനയ്ക്ക് 14 കേന്ദ്രങ്ങൾ

വോട്ടെണ്ണൽ: കൗണ്ടിങ് ഏജന്റുമാർക്ക് ആന്റിജൻ പരിശോധനയ്ക്ക് 14 കേന്ദ്രങ്ങൾ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനു നിയോഗിക്കുന്ന കൗണ്ടിങ് ഏജന്റുമാർക്ക് കോവിഡ് ആന്റിജൻ പരിശോധനയ്ക്കായി ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലും ഓരോ കേന്ദ്രങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റോ രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റോ ഇല്ലാതെ വോട്ടെണ്ണൽ ദിവസം ആരെയും കൗണ്ടിങ് ഹാളിൽ പ്രവേശിപ്പിക്കില്ലെന്നും കളക്ടർ അറിയിച്ചു.

കോവിഡ് വാക്‌സിനേഷന്റെ ഒന്നാം ഡോസ് സ്വീകരിച്ചവരും രണ്ടാം ഡോസ് സ്വീകരിക്കുന്നതിനു കാലാവധിയാകാത്തവരുമായ ജീവനക്കാർക്കും ആർ.ടി.പി.സി.ആർ, ആന്റിജൻ പരിശോധന നടത്തേണ്ട മറ്റു ജീവനക്കാർക്കുമായി ഇന്നും നാളെയും  കളക്ടറേറ്റിലും ജില്ലയിലെ താലൂക്ക് ഓഫിസുകളിലും ആന്റിജൻ പരിശോധന നടത്തും. ജീവനക്കാർ നിർബന്ധമായും പരിശോധന നടത്തി റിസൾട്ട് കൗണ്ടിങ് ഹാളിൽ ഹാജരാക്കണം.

കോവിഡ് വാക്‌സിനേഷൻ രണ്ടാം ഡോസ് സ്വീകരിക്കാൻ അർഹരായിട്ടും സ്വീകരിച്ചിട്ടില്ലാത്തവരും കൗണ്ടിങ് ഡ്യൂട്ടിയിലുള്ളതുമായ ജീവനക്കാർക്ക് ഇന്നു (ഏപ്രിൽ 30) രാവിലെ പത്തു മുതൽ നാലു വരെ ജില്ലയിലെ താലൂക്ക് ഓഫിസുകളിൽ കോവിഷീൽഡ് രണ്ടാം ഡോസും കളക്ടറേറ്റിൽ കോവാക്‌സിൻ രണ്ടാം ഡോസും നൽകുമെന്നും കളക്ടർ അറിയിച്ചു.

Leave A Reply
error: Content is protected !!