​ഗുജറാത്തിൽ കൊവിഡ് ആശുപത്രിയിൽ തീപിടുത്തം; 12 മരണം

​ഗുജറാത്തിൽ കൊവിഡ് ആശുപത്രിയിൽ തീപിടുത്തം; 12 മരണം

ജറാത്തിൽ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 12 രോ​ഗികൾ മരിച്ചു. പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. ബെറൂച്ചിലെ പട്ടേൽ വെൽഫെയർ കൊവിഡ് ആശുപത്രിയിലാണ് ദുരന്തമുണ്ടായത്.

ആശുപത്രിയിലെ തീവ്രപരിചരണ വിഭാ​ഗത്തിലാണ് തീ പടർന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം.ചികിത്സയിൽ ഉണ്ടായിരുന്ന 50 ഓളം  പേരെ രക്ഷപ്പെടുത്തി.

Leave A Reply
error: Content is protected !!