പിണറായി സർക്കാരിന്റെ തുടർ ഭരണവും സംപൂജ്യമാകുന്ന ചില പാർട്ടികളും

പിണറായി സർക്കാരിന്റെ തുടർ ഭരണവും സംപൂജ്യമാകുന്ന ചില പാർട്ടികളും

കേരളം വീണ്ടും ഞായറാഴ്ച ചുവപ്പണിയുമ്പോൾ കഴിഞ്ഞ തവണത്തെപ്പോലെ സംപൂജ്യമാകുന്ന ചില പാർട്ടികൾ സംസ്ഥാനത്തുണ്ടാകും . അതിൽ സിറ്റിംഗ് സീറ്റ് നഷ്ടപ്പെടുന്ന പാർട്ടികളും മത്സരിക്കാത്ത പാർട്ടിയും മത്സരിച്ചിട്ടും സീറ്റ് നേടാൻ കഴിയാത്ത പാർട്ടിയും ഉണ്ടാകാനിടയുണ്ട് .

എൽ ഡി എഫ് വീണ്ടും അധികാരത്തിൽ വരുമ്പോൾ അതിനായി പ്രവർത്തിക്കുകയും കൂടെ സ്വന്തം സ്ഥാനാർത്ഥികളെ ജയിപ്പിച്ചെടുക്കാൻ സാധിക്കാതെ പോകുന്ന സ്ഥിതിയാണ് കേരളാ കോൺഗ്രസ്സ് മാണി ഗ്രൂപ്പിന് ഉണ്ടാകുന്നത് .

സിപിഎം അമിത താല്പര്യമെടുത്താണ് അവർക്ക് സീറ്റുകൾ നൽകിയത് . അത് മറ്റ് ഘടക പാർട്ടികളുടെ എതിർപ്പുകൾ അവഗണിച്ചാണെന്നുള്ളതാണ് ശ്രദ്ധേയം . ആദ്യം 13 സീറ്റുകൾ നൽകി . ഈ 13 സീറ്റുകൾ നൽകിയതിലും പ്രാദേശിക എതിർപ്പുകളുണ്ടായിരുന്നു .

എതിർപ്പ് രൂക്ഷമായതിനെ തുടർന്ന് അതിൽ ഒരു സീറ്റ് സിപിഎം തിരിച്ചെടുത്തു . അങ്ങനെയാണ് 12 സീറ്റുകളിൽ മത്സരിക്കാൻ സാധിച്ചത് . ഈ 12 സീറ്റുകളിൽ എൽ ഡി എഫിന്റെ സിറ്റിംഗ് സീറ്റുകൾ 3 എന്നുമുണ്ടായിരുന്നു . അതിന്റെ കൂടെ ജോസിന്റെ കയ്യിലുണ്ടായിരുന്ന 2 സിറ്റിംഗ് സീറ്റുകളും . അങ്ങനെ മൊത്തം 12 ൽ 5 സിറ്റിംഗ് സീറ്റുകളിലാണ് അവർ മത്സരിച്ചത് .

ഈ അഞ്ച് സിറ്റിംഗ് സീറ്റുകൾ വീണ്ടും നിഷ്പ്രയാസം ജയിച്ചു കേറാൻ പറ്റിയ സീറ്റുകളാണ് . അതുപോലും നിലനിറുത്താൻ സാധിച്ചില്ലെങ്കിൽ ജോസ് കെ മാണിയുടെ പിടിപ്പു കേടാണെന്നും പക്ക്വതയില്ലായ്മയാണെന്നുമേ പറയാൻ കഴിയൂ .

ഈ സീറ്റുകളിൽ അതായത് എൽ ഡി എഫിന്റെ കയ്യിലിരുന്ന 3 സീറ്റുകളിൽ ഒരു പക്ഷെ സിറ്റിംഗ് എം എൽ എ മാർ വീണ്ടും മത്സരിച്ചിരുന്നെങ്കിൽ വിജയക്കൊടി പാറിക്കാമായിരുന്നു . അതായത് പാലായിൽ മാണി സി കാപ്പനും റാന്നിയിൽ രാജു ഏബ്രഹാമും ചാലക്കുടിയിൽ ബി.ഡി. ദേവസ്സിയും വീണ്ടും മത്സരിച്ചാൽ വിജയിക്കുന്ന സ്ഥാനാർത്ഥികളായിരുന്നു .

ചാലക്കുടിയിൽ കോൺഗ്രസ്സിന്റെ ടി.യു രാധാകൃഷ്ണനെതിരെ ബി.ഡി. ദേവസ്സി 26648 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വിജയിച്ചത് . റാന്നി യിലാണെങ്കിൽ 14596 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മറിയാമ്മ ചെറിയാനെതിരെ രാജൂ എബ്രഹാം വിജയക്കൊടിപാറിച്ചത് . പാലായിൽ മാണി സി കാപ്പൻ 2943 വോട്ടുകളുടെ ചരിത്ര വിജയമാണ് ഉപ തെരഞ്ഞെടുപ്പിൽ നേടിയത് .

കിട്ടിയ സീറ്റുകളിലെല്ലാം പാർട്ടിയിലെ ഒരു നേതാക്കന്മാരുമായും കൂടിയാലോചനകളില്ലാതെ സ്വന്തം ഇഷ്ടപ്രകാരം ആണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചതെന്ന ആക്ഷേപം പാർട്ടിയിലെ സീനിയർ നേതാക്കൾക്കിടയിലുണ്ട് . മിക്ക സീറ്റുകളിലും ദുർബല സ്ഥാനാർത്ഥികളാണ് മത്സരിച്ചത് .

കെ എം മാണി പോലും കൂടെ നിൽക്കുന്ന വിശ്വസ്തരായ സീനിയർ നേതാക്കന്മാരുമായി ചർച്ച ചെയ്തിട്ടാകും ഒടുവിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുക . എല്ലാ കാര്യത്തിലും അങ്ങനെയൊരു കൂടിയാലോചനകൾ നടത്താറില്ല .

തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ പ്രതീക്ഷിക്കുന്ന വിജയം ലഭിച്ചില്ലങ്കിൽ ഇപ്പോൾ കൂടെ നിൽക്കുന്ന പല നെഹാക്കളും പ്രവർത്തകരും പാർട്ടി വിടുമെന്നുള്ളത് യാഥാർഥ്യമാണ് . ഇപ്പോൾ പണ്ട് കെ എം മാണി അകറ്റി നിറുത്തിയിരുന്ന ചില ആളുകൾ ഉപദേശകരായി കൂടെകൂട്ടിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത് .

അവരുടെ ഉപദേശം കേട്ടാൽ പടുകുഴിയിലായിരിക്കും ചെന്നു ചാടുകയെന്നാണ് നേതാക്കളുടെ ഇടയിലെ സംസാരം . പല സർവ്വേകളിലും സീറ്റുകൾ ഒന്നും കിട്ടുകയില്ലന്നും കിട്ടിയാൽ തന്നെ ഒന്നോ രണ്ടോ ഏറിയാൽ മൂന്ന് എന്നാണ് പ്രവചനം . അങ്ങനെ വന്നാൽ പാർട്ടിയിൽ മാത്രമല്ല എൽ ഡി എഫിലും അവഗണന ആയിരിക്കും നേരിടേണ്ടി വരിക .

എൽ ഡി എഫിലെ സ്ഥാനം ലാസ്റ്റ് ബഞ്ച് ആയിരിക്കും . ഈ സ്ഥിതിയാണ് എൽ ജെ ഡി യിലും . സിപിഎം മത്സരിക്കാൻ വിട്ടുകൊടുത്തത് 3 സിറ്റിംഗ് സീറ്റുകളാണ് . കൽപ്പറ്റ വടകര കൂത്തുപറമ്പ് . അതിൽ അൽപ്പമെങ്കിലും പ്രതീക്ഷയുള്ളത് കൂത്തുപറമ്പ് മാത്രമാണ് .

മറ്റ് രണ്ട് സീറ്റുകളും വിജയിക്കില്ലെന്നാണ് പ്രവചനം . അത്‌പോലെയാണ് കേരളാ കോൺഗ്രസ്സ് ബി യും . ആകെ പത്തനാപുരത്ത് മാത്രമാണ് മത്സരിച്ചത് . മിക്ക സർവേകളും പ്രവചിച്ചത് തോൽവിയാണ് . ബിജെപി യും അക്കൗണ്ട് പൂട്ടുന്ന സ്ഥിതിയാണ് .

30 മണ്ഡലങ്ങൾ എ-ക്ലാസ് പദവി നൽകി തിരഞ്ഞെടുപ്പിനെ നേരിട്ട പാർട്ടിയാണ് ബി.ജെ.പി.
മുഖ്യമന്ത്രി സ്ഥാനാർഥിയെപ്പോലും അവതരിപ്പിച്ചു. നേമത്തിനപ്പുറം എത്രമണ്ഡലങ്ങൾ ബി.ജെ.പി. നേടുമെന്നാണ് ഉറ്റുനോക്കുന്നത്.

35 സീറ്റുകൾ നേടിയാൽ ഭരണം പിടിക്കുമെന്നുവരെ വീമ്പിളക്കിയ പാർട്ടിയാ . ഇ ശ്രീധരന്റെ വ്യക്തി പ്രഭാവം കൊണ്ട് സീറ്റുകൾ ലഭിക്കുമെന്ന് വരെ പറഞ്ഞ സ്ഥാനത്ത് ഒരു സീറ്റുപോലും കിട്ടാതെ ഉള്ളത് പൂട്ടികെട്ടുന്ന അവസ്ഥ വളരെ ദയനീയമാണ് . ഏതായാലും ഒരു ദിവസം കൂടി കാത്തിരിക്കാം . എല്ലാത്തിനും തീരുമാനമാകും

Leave A Reply
error: Content is protected !!