ഹൃദയാഘാതം; ഖത്തറിലെ പ്രമുഖ പ്രവാസി വ്യാപാരി മരിച്ചു

ഹൃദയാഘാതം; ഖത്തറിലെ പ്രമുഖ പ്രവാസി വ്യാപാരി മരിച്ചു

ഖത്തറിലെ പ്രമുഖ പ്രവാസി വ്യാപാരിയും അല്‍ദുലൈമി പെര്‍ഫ്യൂംസ് ഉടമയുമായ മലയാളി മരിച്ചു. കണ്ണൂര്‍ കല്ലിക്കണ്ടി സ്വദേശി കരുവാന്‍ കണ്ടിയില്‍ മുഹമ്മദ് അഷ്‌റഫ്(55) ആണ് ദോഹയില്‍ മരിച്ചത്.

ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതോടെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഹസം മബൈരീഖ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്. മുപ്പത് വര്‍ഷമായി ഖത്തറില്‍ പ്രവാസിയാണ്.

Leave A Reply
error: Content is protected !!