മാഹി ആശുപത്രിയിൽ നിന്നും കോവിഡ് ടെസ്റ്റ് റിസൾട്ടുകൾ അഴിയൂർ പഞ്ചായത്തിൽ ലഭ്യമാകും

മാഹി ആശുപത്രിയിൽ നിന്നും കോവിഡ് ടെസ്റ്റ് റിസൾട്ടുകൾ അഴിയൂർ പഞ്ചായത്തിൽ ലഭ്യമാകും

മാഹി ആശുപത്രിയിൽ നിന്നും കോവിഡ് ടെസ്റ്റ് റിസൾട്ടുകൾ അഴിയൂർ പഞ്ചായത്തിൽ ലഭ്യമാകും. അഴിയൂർ പഞ്ചായത്തിലെ ധാരാളം പേർ മാഹി ആശുപത്രിയിൽ പോയി കോവിഡ് ടെസ്റ്റ് നടത്തുന്നെങ്കിലും റിസൾട്ട്‌ കൃത്യമായി പഞ്ചായത്തിൽ ലഭിച്ചിരുന്നില്ല ഇത് കാരണം വാർഡുകളിലെ കോവിഡ് രോഗികളുടെ എണ്ണം മനസ്സിലാകാതെ വരികയും പ്രതിരോധ പ്രവർത്തങ്ങളിൽ പ്രയാസം ഉണ്ടായതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി മാഹി ജനറൽ ആശുപത്രി ഡെപ്യൂട്ടി ഡയറക്ടർകു കത്ത് നൽകിയതിനെ തുടർന്ന് ഇന്ന് മുതൽ മാഹി ആശുപത്രിയിൽ നിന്ന് കോവിഡ് ടെസ്റ്റ്‌ ചെയ്യുന്നവരുടെ മൊബൈൽ നമ്പർ അടക്കമുള്ള വിവരങ്ങൾ പഞ്ചായത്ത് ഹെൽപ്പ് ഡെസ്കിനു ലഭ്യമാകുമെന്ന് മാഹി ജനറൽ ആശുപത്രി അധികൃതർ പഞ്ചായത്ത് സെക്രട്ടറിയെ അറിയിച്ചു .

ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളിലെ മൊബൈൽ നമ്പറിൽ വിളിച്ചു തുടർ നടപടി സ്വികരിക്കുന്നതാണെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിക്കുന്നു

Leave A Reply
error: Content is protected !!