ആക്ട്സ് കേച്ചേരി ബ്രാഞ്ച് കോവിഡ് എമർജൻസി ട്രാവൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു

ആക്ട്സ് കേച്ചേരി ബ്രാഞ്ച് കോവിഡ് എമർജൻസി ട്രാവൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു

 

കേച്ചേരി: ആക്ട്സ് കേച്ചേരി ബ്രാഞ്ചിൻ്റെ പരിതിയിൽ പ്പെടുന്ന ചൂണ്ടൽ, വേലൂർ, കണ്ടാണശ്ശേരി പഞ്ചായത്തുകൾ പൂർണ്ണമായും, കൈപ്പറമ്പ് പഞ്ചായത്ത് ഭാഗീകമായും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ടെയ്മെൻ്റ് സോൺ ആക്കിയതിനാൽ ആക്ട്സ് കേച്ചേരി ബ്രാഞ്ച് കോവിഡ് എമർജൻസി ട്രാവൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.

കോവിഡ് രോഗികൾക്കും ക്വാറൻ്റൈനിൽ കഴിയുന്നവർക്കും അവശ്യഘട്ടങ്ങളിൾ മറ്റു സ്വകാര്യ വാഹന സൗകര്യങ്ങൾ ലഭ്യമാക്കലാണ് കോവിഡ് എമർജൻസി ട്രാവൽ ഹെൽപ്പ് ഡെസ്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. ആക്ട്സിൻ്റെ ആംബുലൻസിൽ കോവിഡുമായി ബന്ധപ്പെട്ട കേസുകൾ എടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ പൊതുജനങ്ങൾക്കുണ്ടാകുന്ന പ്രയാസങ്ങൾ ഒഴിവക്കാൻ കോവിഡ് പ്രോട്ടോകോൾ പ്രകാരം പെയ്ഡ് സർവ്വീസ് നടത്തുന്ന സ്വകാര്യ ആംബുലൻസുകളേയും, ടാക്സി വാഹനങ്ങളേയു മാണ് ഈ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നത്.

Leave A Reply
error: Content is protected !!