സംസ്ഥാനത്ത് നടത്താനിരുന്ന ഭാ​ഗ്യ​ക്കു​റി ന​റു​ക്കെ​ടു​പ്പ് മാ​റ്റി​വ​ച്ചു

സംസ്ഥാനത്ത് നടത്താനിരുന്ന ഭാ​ഗ്യ​ക്കു​റി ന​റു​ക്കെ​ടു​പ്പ് മാ​റ്റി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: ഭാ​ഗ്യ​മി​ത്ര (BM-6) ഭാ​ഗ്യ​ക്കു​റി ന​റു​ക്കെ​ടു​പ്പ് മാ​റ്റി​വ​ച്ചു. മെയ് രണ്ടിന് നടത്താനിരുന്ന നറുക്കെടുപ്പാണ് മാറ്റിവച്ചത്. സംസ്ഥാനത്തെ കോവിസ് വ്യാപനം രൂക്ഷമായതിനാൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആണ് നറുക്കെടുപ്പ് മാറ്റിവച്ചത്.

ന​റു​ക്കെ​ടു​പ്പ് മാ​റ്റി​വ​ച്ചി​രി​ക്കു​ന്ന​ത് മേ​യ് 14ലേ​ക്കാ​ണ്. കൂടാതെ ഭാ​ഗ്യ​മി​ത്ര (BM-7) ന​റു​ക്കെ​ടുപ്പും മാറ്റിവച്ചു. ജൂ​ൺ ആ​റി​ന് നടക്കേണ്ട നറുക്കെടുപ്പാണ് മാറ്റിയത്. കാ​രു​ണ്യ-498, കാ​രു​ണ്യ-499 എ​ന്നീ ഭാ​ഗ്യ​ക്കു​റി​ക​ളും റ​ദ്ദ് ചെ​യ്തു. ഇവയുടെ നറുക്കെടുപ്പ് മേ​യ് 8, മേ​യ് 15 ശ​നി​യാ​ഴ്ച​ക​ളി​ൽ ആണ് നി​ശ്ച​യി​ച്ചി​രു​ന്നത്.

ഇ​തോ​ടൊ​പ്പം സ്ത്രീ​ശ​ക്തി (SS-259), അ​ക്ഷ​യ (AK-496), കാ​രു​ണ്യ പ്ല​സ് (KN-367), നി​ർ​മ്മ​ൽ (NR-223) ഭാ​ഗ്യ​ക്കു​റി​ക​ളു​ടെ ന​റു​ക്കെ​ടു​പ്പും മാ​റ്റി വ​ച്ചു. ഇവയുടെ നറുക്കെടുപ്പ് മേ​യ് 4, 5, 6, 7 തീ​യ​തി​ക​ളി​ൽ ആണ് നി​ശ്ച​യി​ച്ചി​രു​ന്നത്. പു​തു​ക്കി​യ ന​റു​ക്കെ​ടു​പ്പ് തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

Leave A Reply
error: Content is protected !!