കോവിഡ് കാലത്ത്‌ ​ആംബുലൻസ്​ ഡ്രൈവറായി കന്നഡ നടൻ അർജുൻ

കോവിഡ് കാലത്ത്‌ ​ആംബുലൻസ്​ ഡ്രൈവറായി കന്നഡ നടൻ അർജുൻ

ബംഗളൂരു: കോവിഡ്​ ബാധിതരെ സഹായിക്കാൻ ആംബുലൻസ്​ ഡ്രൈവറായി കന്നഡ നടൻ അർജുൻ ഗൗഡ.
കർണാടകയിൽ കോവിഡ്​ രോഗികൾക്ക്​ സഹായം ലഭ്യമാക്കുന്ന പ്രൊജക്​ട്​ സ്​മൈൽ ട്രസ്​റ്റിന്‍റെ ഭാഗമായാണ്​ പ്രവർത്തനം.

കോവിഡ്​ ബാധിതരെ ആശുപത്രിയിലെത്തിക്കാനും കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ ശ്​മശാനത്തിലെത്തിക്കാനും അർജുൻ ഗൗഡയും ആംബുലൻസും മുമ്പിലുണ്ട്​. അർജുൻ ഗൗഡയുടെ സ​ന്ദ​ർഭോചിതമായ ഇടപെടലിന്​ നിരവധി പേരാണ്​ അഭിനന്ദനവുമായെത്തിയത്​.

‘കുറച്ചുദിവസങ്ങളായി ആംബുലൻസുമായി ഞാൻ റോഡിലുണ്ട്​. നിരവധി പേരുടെ അന്ത്യകർമങ്ങൾക്ക്​ ഞാൻ സഹായിച്ചു. ജാതിയോ മതമോ മറ്റു വിവമഹാമാരിക്കാലത്ത്​ ആംബുലൻസ്​ ഡ്രൈവറായി കന്നഡ നടൻ അർജുൻ; അഭിനന്ദന പ്രവാഹംങ്ങളോ നോക്കാതെ ആവശ്യമുള്ള ആർക്കും ഞങ്ങൾ സഹായങ്ങൾ നൽകി വരുന്നു’ -അർജുൻ ഗൗഡ ടൈംസ്​ ഓഫ്​ ഇന്ത്യയോട്​ പറഞ്ഞു.

കുറച്ചുമാസങ്ങൾ കൂടി ആംബുലൻസ്​ ഡ്രൈവർ ​േജാലി തുടരാനാണ്​ ഗൗഡയുടെ തീരുമാനം. യുവരത്​നാ, ഒഡെയാ, രുസ്​തം, ആ ദൃ​​ശ്യ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ്​ അർജുൻ ഗൗഡ.

Leave A Reply
error: Content is protected !!