കെ.വി ആനന്ദിന് അനുശോചനം അർപ്പിച്ച് മലയാള സിനിമാ ലോകം

കെ.വി ആനന്ദിന് അനുശോചനം അർപ്പിച്ച് മലയാള സിനിമാ ലോകം

അന്തരിച്ച സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി ആനന്ദിന് അന്ത്യാഞ്ജലിയുമായി മലയാള സിനിമാ ലോകം. മോഹൻലാൽ, പ്രിയദർശൻ, പൃഥ്വിരാജ്, നിവിൻ പോളി, ടൊവീനോ, മഞ്ജു വാര്യർ തുടങ്ങി നിരവധി താരങ്ങളാണ് കെ.വി ആനന്ദിന് അനുശോചനം രേഖപ്പെടുത്തിയത് .

‘മുന്നില്‍ നിന്നും പോയി എന്നേയുള്ളൂ, മനസ്സില്‍ എന്നുമുണ്ടാകും എന്നാണ് മോഹൻലാലിന്റെ വാക്കുകൾ.

കെ.വി. ആനന്ദ്‌ സംവിധാനം ചെയ്ത അവസാന ചിത്രം കാപ്പാനിലും മോഹൻലാൽ പ്രധാനവേഷത്തില്‍ അഭിനയിച്ചിരുന്നു.

കെ.വി ആനന്ദിന്റെ വിയോഗ വാര്‍ത്ത ഞെട്ടലും ദുഖവും ഉണ്ടാക്കുന്നു. ആദരാഞ്ജലികള്‍ എന്ന് പ്രിയദര്‍ശന്‍ കുറിച്ചു.

തന്റെ കരിയറില്‍ സുപ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ആനന്ദ് എന്ന് പൃഥ്വിരാജ് പറഞ്ഞു. ‘നിങ്ങള്‍ വിചാരിക്കുന്നതിലും വലിയ രീതിയില്‍ എന്റെ കരിയറില്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട് നിങ്ങൾ.’–പൃഥ്വിരാജ് പറഞ്ഞു.

പൃഥ്വിരാജ് ആദ്യമായി അഭിനയിച്ച തമിഴ് ചിത്രം ‘കനാ കണ്ടേൻ’ സംവിധാനം ചെയ്തത് കെ.വി. ആനന്ദ് ആയിരുന്നു. കെ.വി. ആനന്ദിന്റെയും ആദ്യ സംവിധാനസംരംഭമായിരുന്നു ഇത്.

Leave A Reply
error: Content is protected !!