റഷ്യൻ നിർമ്മിത വാക്‌സിനായ “സ്പുട്‌നിക് വി” നാളെ രാജ്യത്തെത്തും

റഷ്യൻ നിർമ്മിത വാക്‌സിനായ “സ്പുട്‌നിക് വി” നാളെ രാജ്യത്തെത്തും

റഷ്യൻ നിർമ്മിത വാക്‌സിനായ സ്പുട്‌നിക് v വാക്‌സിൻ നാളെ രാജ്യത്തെത്തും. 18 വയസിന് മുകളിൽ പ്രയാമുള്ളവർക്ക് വാക്‌സിൻ വിതരണം ആരംഭിക്കുന്ന ദിവസമാണ് കൂടുതൽ വാക്‌സിനുകൾ രാജ്യത്തെത്തുന്നത്. റഷ്യയിലെ ഗമലേയ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് എപിഡമോളജി ആന്റ് മൈക്രോബയോളജിയാണ് വാക്‌സിൻ വികസിപ്പിച്ചത്.

സ്പുട്‌നിക് v വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ഡിസിജിഐ നൽകിയിരുന്നു. ഡോ. റെഡ്ഡീസ് ലബോറട്ടറിയ്ക്കാണ് ഇത് വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യാനുള്ള അനുമതി നൽകിയിരിക്കുന്നത്. രാജ്യത്ത് വാക്‌സിൻ ക്ഷാമമുണ്ടെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ വാക്‌സിനുകൾ രാജ്യത്തെത്തിക്കാനുള്ള നീക്കം നടന്നത്.

Leave A Reply
error: Content is protected !!