സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എൻ.ജി.ഒകൾക്ക്​ വിട്ടു നൽകി ജോൺ എബ്രഹാം

സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എൻ.ജി.ഒകൾക്ക്​ വിട്ടു നൽകി ജോൺ എബ്രഹാം

നടൻ ജോൺ എബ്രഹാം ത​െൻറ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കോവിഡ്​ മഹാമാരിയിൽ വലയുന്ന ജനങ്ങളെ സഹായിക്കാനായി വിട്ടുനൽകിയിരിക്കുകയാണ്​. പേജുകൾ രാജ്യമെമ്പാടുമുള്ള എൻ.ജി.ഒകൾക്ക്​ വിട്ടുനൽകുകയാണെന്ന്​ താരം തന്നെയാണ് പ്രഖ്യാപിച്ചത്​. ത​െൻറ പേജുകളിലൂടെ എൻ.ജി.ഒകൾക്ക്​ രോഗികളുമായി ബന്ധപ്പെടാമെന്നും അതിലൂടെ അവർക്ക്​ അവശ്യ സാധനങ്ങളും മറ്റ്​ സഹായങ്ങളും എത്തിക്കാമെന്നും താരം പറയുന്നു.

“ഒരു രാജ്യം എന്ന നിലയിൽ ഞങ്ങൾ വളരെ ഭീകരമായ അവസ്ഥയാണ് അനുഭവിക്കുന്നത്. കടന്നുപോകുന്ന ഓരോ മിനിറ്റിലും ഓക്സിജൻ, ഐസിയു ബെഡ്, വാക്സിൻ, ചിലപ്പോൾ ഭക്ഷണം എന്നിവപോലും ലഭിക്കാത്ത ഒരുപാട്​ ആളുകൾ ഉണ്ട്. എന്നിരുന്നാലും, ഈ വേദനയുടെ നാളുകൾ ആളുകളെ ഒരുമിപ്പിക്കാനും പരസ്പരം പിന്തുണയ്ക്കാനും ഒരു മാറ്റം വരുത്താനും ആവശ്യങ്ങൾ നിറവേറ്റാനും സഹായിച്ചിട്ടുണ്ട്”.

ഇന്ന് മുതൽ, ത​െൻറ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ രാജ്യമെമ്പാടുമുള്ള എൻ‌ജി‌ഒകൾക്ക് കൈമാറുമെന്നും, ഇനിമുതൽ ത​െൻറ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പോസ്റ്റ്​ ചെയ്യുന്ന എല്ലാ ഉള്ളടക്കങ്ങളും രോഗബാധിതരുമായി ബന്ധപ്പെടുന്നതിനും അവർക്ക്​ സഹായങ്ങൾ എത്തിക്കുന്നതിനും വേണ്ടിയുള്ളതായിരിക്കുമെന്നും ജോൺ എബ്രഹാം പറഞ്ഞു.

Leave A Reply
error: Content is protected !!