ദുബായിൽ കൂടുതൽ കോവിഡ് വാക്സീൻ കേന്ദ്രങ്ങൾ തുറന്നു

ദുബായിൽ കൂടുതൽ കോവിഡ് വാക്സീൻ കേന്ദ്രങ്ങൾ തുറന്നു

ദുബായിൽ വിവിധ രാജ്യങ്ങളിലെ കോവിഡ് വ്യാപന റിപ്പോർട്ടുകളെ തുടർന്ന് യുഎഇയിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ പ്രവാസികളുടെ തിരക്കേറുന്നു. സാവകാശം വാക്സീൻ എടുക്കാനിരുന്നവർ ഹെൽത്ത് അതോറിറ്റി സൈറ്റിൽ തിരക്കിട്ടു റജിസ്റ്റർ ചെയ്തു തുടങ്ങി.

യാത്രാവിലക്ക് കൂടിയായതോടെ പലർക്കും സങ്കീർണ സാഹചര്യങ്ങൾ ബോധ്യമായി. നിലവിൽ ഒരു കോടിയിലേ പേർ യുഎഇയിൽ വാക്സീൻ സ്വീകരിച്ചു. വാക്സീൻ എടുത്തില്ലെങ്കിൽ വിമാനങ്ങളിലും പൊതുവാഹനങ്ങളിലും പ്രവേശനവിലക്ക്, വാക്സീൻ ക്ഷാമം എന്നൊക്കെയുള്ള സംശയങ്ങൾ വ്യാപകമായതോടെയാണ് പലരും വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് പോകുന്നത്. 3 മാസം മുൻപ് ആദ്യ ഡോസ് സ്വീകരിച്ച് രണ്ടാമത്തേത് വേണ്ടെന്നു വച്ചവരും ഇക്കൂട്ടത്തിലുണ്ട്.

Leave A Reply
error: Content is protected !!