പഞ്ചാബിനെതിരെ ബാംഗ്ലൂരിന് 180 റൺസ് വിജയലക്ഷ്യം

പഞ്ചാബിനെതിരെ ബാംഗ്ലൂരിന് 180 റൺസ് വിജയലക്ഷ്യം

ഐപിഎല്ലിൽ ഇന്ന് നടന്ന മൽസരത്തിൽ പഞ്ചാബിനെതിരെ ബാംഗ്ലൂരിന് 180 റൺസ് വിജയലക്ഷ്യം. ഇന്ന് നടന്ന ഇരുപത്തിയാറാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്‌ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് നേടി. കെഎൽ രാഹുലിൻറെ ബാറ്റിങ്ങ് മികവിലാണ് പഞ്ചാബ് മിൿച സ്‌കോർ നേടിയത്. 19 റൺസിന് ആദ്യ വിക്കറ്റ് നഷ്ട്ടമായ പഞ്ചാബിനെ രണ്ടാം വിക്കറ്റിൽ രാഹുലും ഗെയിലും ചേർന്ന് പഞ്ചാബിന് മികച്ച സ്‌കോറിൽ എത്തിച്ചു. ഇരുവരും ചേർന്ന് സ്‌കോർ 99ൽ എത്തിച്ച ശേഷമാണ് ഈ കൂട്ട്കെട്ട് പിരിഞ്ഞത്.

രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 80 റൺസ് ആണ് നേടിയത്. ഗെയിൽ 46 റൺസ് എടുത്തു. രാഹുൽ പുറത്താകാതെ 91 റൺസ് നേടി. ഗെയിലിനു പിന്നാലെ പഞ്ചാബിന് വിക്കറ്റുകൾ പെട്ടെന്ന് നഷ്ടമായി.

നിക്കോളാസ് പൂരാൻ (0), ദീപക് ഹൂഡ (5), ഷാരൂഖ് ഖാൻ (0) എന്നിവർ പെട്ടെന്ന് പുറത്തായത് സ്കോറിനെ ബാധിച്ചു. പിന്നീട് ഏഴാം നമ്പരിലെത്തിയ ഹർപ്രീത് ബ്രാർ രാഹുലിന് പിന്തുണ നൽകി. ചില കൂറ്റൻ ഷോട്ടുകൾ കളിച്ച ബ്രാറും (25) രാഹുലും ചേർന്ന് പഞ്ചാബിനെ ഭേദപ്പെട്ട സ്‌കോറിൽ എത്തിച്ചു. ബാംഗ്ലൂരിനായി കെയിൽ ജമീസൺ രണ്ട് വിക്കറ്റ് നേടി.

Leave A Reply
error: Content is protected !!