തൊഴിലാളികൾക്ക് മെയ്ദിനാശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തൊഴിലാളികൾക്ക് മെയ്ദിനാശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: തൊഴിലാളികൾക്ക് മെയ്ദിനാശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നീണ്ട പോരാട്ടത്തിലൂടെ തൊഴിലാളികൾ നേടിയെടുത്ത അവകാശങ്ങൾ പലതും വലിയതോതിൽ കവർന്നെടുക്കാൻ ശ്രമം നടക്കുന്ന കാലഘട്ടമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തൊഴിലാളികളുടെ ഐക്യം തകർക്കാൻ മതത്തിന്‍റെയും ജാതിയുടെയും പേരിൽ ശ്രമം നടക്കുന്നുണ്ടെന്നും തൊഴിലാളി വർഗം ഇത്തരം വിഭാഗീയ പ്രവർത്തനങ്ങളെയും കടന്നാക്രമണങ്ങളെയും പ്രതിരോധിക്കുന്നതിന് കൂടുതൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവുമധികം പ്രയാസം കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിൽ നേരിടുന്നത് തൊഴിലാളികളാണെന്നും ഇത്തവണത്തെ തൊഴിലാളി ദിനം മഹാമാരി നേരിടുന്നതിനുള്ള പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങിയാവട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Leave A Reply
error: Content is protected !!