കാസർകോട് ജില്ലയിൽ 813 പേർക്ക് കൂടി കോവിഡ്, 722 പേർക്ക് രോഗമുക്തി

കാസർകോട് ജില്ലയിൽ 813 പേർക്ക് കൂടി കോവിഡ്, 722 പേർക്ക് രോഗമുക്തി

കാസർകോട് ജില്ലയിൽ 813 പേർ കൂടി കോവിഡ്-19 പോസിറ്റീവായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.4. ചികിത്സയിലുണ്ടായിരുന്ന 722 പേർ കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്) ഡോ. എ.വി. രാംദാസ് അറിയിച്ചു. നിലവിൽ 9366 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 12364 പേർ

വീടുകളിൽ 11546 പേരും സ്ഥാപനങ്ങളിൽ 818 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 12364 പേരാണ്. പുതിയതായി 1337 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 3755 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 1472 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 811 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. 1072 പേരെ ആശുപത്രികളിലും കോവിഡ് കെയർ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളിൽ നിന്നും കോവിഡ് കെയർ സെന്ററുകളിൽ നിന്നും 722 പേരെ ഡിസ്ചാർജ് ചെയ്തു. 47824 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 38098 പേർക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

Leave A Reply
error: Content is protected !!