കോ​വി​ഡ് വ്യാ​പ​നം; പ​ശ്ചി​മ ബം​ഗാ​ളി​ൽ ഭാ​ഗി​ക ലോ​ക്ക്ഡൗ​ണ്‍

കോ​വി​ഡ് വ്യാ​പ​നം; പ​ശ്ചി​മ ബം​ഗാ​ളി​ൽ ഭാ​ഗി​ക ലോ​ക്ക്ഡൗ​ണ്‍

കോവിഡ് കേസുകൾ വർധിക്കുന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ശ്ചി​മ ബം​ഗാ​ളി​ൽ ഭാ​ഗി​ക ലോ​ക്ക്ഡൗ​ണ്‍. ഷോ​പ്പിം​ഗ് കോം​പ്ല​ക്സു​ക​ൾ, ബ്യൂ​ട്ടി​പാ​ർ​ല​റു​ക​ൾ, സി​നി​മ ഹാ​ൾ, കാ​യി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ, സ്പാ ​എ​ന്നി​വ അ​ട​ഞ്ഞു കി​ട​ക്കും.

മാ​ർ​ക്ക​റ്റു​ക​ൾ​ക്ക് അ​ഞ്ച് മ​ണി​ക്കൂ​ർ മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്ത​നാ​നു​മ​തി. രാ​വി​ലെ ഏ​ഴ് മു​ത​ൽ പ​ത്ത് വ​രെ​യും വൈ​കു​ന്നേ​രം മൂ​ന്ന് മു​ത​ൽ അ​ഞ്ച് വ​രെ​യും ആ​യി​രി​ക്കും മാ​ർ​ക്ക​റ്റു​ക​ൾ തു​റ​ന്നി​രി​ക്കു​ക.റെ​സ്റ്റോ​റ​ന്‍റു​ക​ൾ, ബാ​ർ, ജിം, ​നീ​ന്ത​ൽ​കു​ളം എ​ന്നി​വ അ​ട​ച്ചി​ടും. ഹോം ​ഡെ​ലി​വ​റി​ക​ളും ഓ​ണ്‍​ലൈ​ൻ സ​ർ​വീ​സു​ക​ൾ​ക്കും അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം എ​ല്ലാ ആ​ഘോ​ഷ​ങ്ങ​ൾ​ക്കും വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Leave A Reply
error: Content is protected !!