മൂവാറ്റുപുഴ ആർഡിഒ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതായി പരാതി

മൂവാറ്റുപുഴ ആർഡിഒ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതായി പരാതി

കോവിഡ് പ്രോട്ടോക്കോൾ മൂവാറ്റുപുഴ ആർഡിഒ  ലംഘിച്ചതായി പരാതി. മൂവാറ്റുപുഴ ആർഡിഒ എ. പി കിരണിനെതിരെയാണ് പരാതി. കോവിഡ് ബാധിച്ചതിന് ശേഷവും കിരൺ ഡ്യൂട്ടിക്കെത്തിയതായാണ് ആരോപണം. പരാതി ശെരിയാണെന്നും ഉന്നത ഉദ്യോഗസ്ഥരെ ഇക്കാര്യങ്ങൾ അറിയിച്ചിട്ടുണ്ടെന്നും മൂവാറ്റുപുഴ ഹെൽത്ത് ഇൻസ്‌പെക്ടർ അറിയിച്ചു.മൂവാറ്റുപുഴ ആർഡിഒ എ. പി കിരണിന് ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്.

പോസിറ്റീവ് ആയ കാര്യം കിരണിനെ ആരോഗ്യപ്രവർത്തകർ ഫോണിൽ വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നു. ആർഡിഒ ഇന്ന് ഇക്കാര്യം മറച്ചുവച്ച് ഡ്യൂട്ടിക്ക് എത്തുകയും ചെയ്തു. എഐവൈഎഫ് പ്രവർത്തകർ സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ കളക്ടർക്ക് പരാതി നൽകുകയായിരുന്നു.

ആരോഗ്യവിഭാഗം തുടർന്ന് സംഭവം അന്വേഷിക്കുകയും ആർഡിഒ പ്രോട്ടോക്കോൾ ലംഘിച്ചതായി കണ്ടെത്തുകയും ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ ഉന്നതാധികാരികൾക്ക് സംഭവത്തിൽ ആർഡിഒയ്‌ക്കെതിരെ റിപ്പോർട്ട് നൽകിയിട്ടുണ്ട്.

Leave A Reply
error: Content is protected !!