സ്വകാര്യ ലാബുകൾ ആർ.ടി.പി.സി.ആർ പരിശോധന നിർത്തിവച്ചു

സ്വകാര്യ ലാബുകൾ ആർ.ടി.പി.സി.ആർ പരിശോധന നിർത്തിവച്ചു

സ്വകാര്യ ലാബുകൾ പരിശോധനകൾ നിർത്തിവച്ചു. 500 രൂപയായി ആർ.ടി.പി.സി.ആർ പരിശോധന കുറച്ചതിന് പിന്നാലെയാണ് ഈ നടപടി. ലാബുകളിലെ ആർ.ടി.പി.സി.ആർ പരിശോധനകളാണ് നിർത്തിവച്ചിരിക്കുന്നത്.

ലാബ് ഉടമകൾ സർക്കാർ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് . പരിശോധനയുടെ വില കുറച്ചതിൻറെ സർക്കാർ ഉത്തരവിന്റെ പകർപ്പ് ഇതുവരെയും കിട്ടിയില്ലെന്ന സാങ്കേതികത്വം ചൂണ്ടികാണിച്ച് ലാബുകൾ നിരക്ക് കുറച്ചിട്ടില്ല. പാലക്കാടും കോഴിക്കോടും തിരുവനന്തപുരത്തും ഡിവൈഎഫ്‌ഐ ഇതിനെതിരെ പ്രതിഷേധവുമായി എത്തി.

ഉച്ചയോടെയാണ് 1700ൽ നിന്ന് 500 രൂപയാക്കി ആർ.ടി.പി.സി.ആർ നിരക്ക് കുറച്ചുക്കൊണ്ടുളള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. എന്നിട്ടും പല ലാബുകളും നിരക്ക് കുറച്ചിട്ടില്ല , പ്രതിഷേധം കനത്തതോടെ പരിശോധന പാടെ നിർത്തിവച്ചു.

Leave A Reply
error: Content is protected !!