കൊവിഡ്; ഇന്ത്യയ്ക്ക് സഹായവുമായി കുവൈത്തില്‍ നിന്നുള്ള പ്രത്യേക സൈനിക വിമാനം നാളെയെത്തും

കൊവിഡ്; ഇന്ത്യയ്ക്ക് സഹായവുമായി കുവൈത്തില്‍ നിന്നുള്ള പ്രത്യേക സൈനിക വിമാനം നാളെയെത്തും

കൊവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് സഹായവുമായി കുവൈത്തില്‍ നിന്നുള്ള പ്രത്യേക സൈനിക വിമാനം നാളെയെത്തും. ആദ്യ ബാച്ച് ഓക്‌സിജന്‍ സിലിണ്ടറുകളും മെഡിക്കല്‍ ഉപകരണങ്ങളും വഹിച്ചുകൊണ്ടുള്ള  ആദ്യ വിമാനം ശനിയാഴ്ച ഇന്ത്യയിലെത്തുമെന്ന് ഇന്ത്യയിലെ കുവൈത്ത് സ്ഥാനപതി ജാസിം അല്‍ നജീം അറിയിച്ചു.

ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍, വെന്റിലേറ്ററുകള്‍, വിവിധ വലിപ്പത്തിലുള്ള ഓക്‌സിജന്‍ സിലിണ്ടറുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയാണ് കുവൈത്ത് അയയ്ക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സഹായങ്ങള്‍ കുവൈത്തില്‍ നിന്ന് ഇന്ത്യയിലെത്തും.

Leave A Reply
error: Content is protected !!