സമ്പൂർണ്ണ ലോക്ക്ഡൗണ്‍ രോഗവ്യാപനം കൂടിയ ജില്ലകളിൽ ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി

സമ്പൂർണ്ണ ലോക്ക്ഡൗണ്‍ രോഗവ്യാപനം കൂടിയ ജില്ലകളിൽ ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനം സംസ്ഥാനത്ത് അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ സമ്പൂർണ്ണ ലോക്ക്ഡൗണ്‍ ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. രോഗം വലിയ രീതിയിൽ വ്യാപിക്കുന്ന ജില്ലകളിൽ ആണ് ലോക്ക്ഡൗണ്‍ ആലോചിക്കുന്നത്. നിലവിൽ ലോക്ക്ഡൗണ്‍ തീരുമാനിച്ചിട്ടില്ലെന്നും എന്നാൽ രോഗവ്യാപനം കൂടുന്ൻ സഹചര്യത്തിൽ ഇത് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി ഇന്ന് നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അവശ്യ സർവീസുകളായി സംസ്ഥാന കേന്ദ്ര സർക്കാർ ഓഫീസുകളുടെ പ്രവർത്തനം ചുരുക്കുമെന്നും അദ്ദേഹം അറിയിച്ചു. പാർസൽ മാത്രമേ ഹോട്ടലുകളിൽ അനുവദിക്കുകയുള്ളൂ. ചരക്കുനീക്കം സുഗമമായ ഉറപ്പാക്കും. എയർപോർട്ട് റെയിൽവേ യാത്രക്കാർക്ക് തടസമുണ്ടാകില്ല. ആരോഗ്യ സാധനങ്ങളുടെ നീക്കത്തിന് തടസമുണ്ടാകില്ല. ടെലികോം പ്രവർത്തനങ്ങളും നടത്താം. കൂടുതലും ഓൺലൈൻ ഇടപാടുകൾ ബാങ്കുകൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply
error: Content is protected !!