കലക്ടര്‍ മൃണ്‍മയി ജോഷി വാളയാര്‍ ചെക്ക്‌പോസ്റ്റ് സന്ദര്‍ശിച്ചു

കലക്ടര്‍ മൃണ്‍മയി ജോഷി വാളയാര്‍ ചെക്ക്‌പോസ്റ്റ് സന്ദര്‍ശിച്ചു

പാലക്കാട്: കോവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുള്ള പ്രധാന അതിര്‍ത്തി ചെക്‌പോസ്റ്റായ വാളയാറിലെ നാരോ ബ്രിഡ്ജ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

പോലീസ്, എക്‌സൈസ്, മോട്ടോര്‍ വെഹിക്കിള്‍ വകുപ്പുകളുടെയും അധ്യാപകരുടെയും ഡ്യൂട്ടി ഏകോപനം, വാഹന പരിശോധനയുടെ പുരോഗതി എന്നിവ ജില്ലാ കലക്ടര്‍ വിലയിരുത്തി. ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് ഒപ്പമുണ്ടായിരുന്നു.

Leave A Reply
error: Content is protected !!