മൃഗാശുപത്രിയില്‍ ഡോക്ടര്‍മാരില്ല .വാഹനമിടിച്ച് പരിക്കേറ്റ മരപ്പട്ടിയുമായി എത്തിയ യുവാക്കള്‍ വലഞ്ഞു

മൃഗാശുപത്രിയില്‍ ഡോക്ടര്‍മാരില്ല .വാഹനമിടിച്ച് പരിക്കേറ്റ മരപ്പട്ടിയുമായി എത്തിയ യുവാക്കള്‍ വലഞ്ഞു

 

ചങ്ങരംകുളം:മൃഗാശുപത്രിയില്‍ ഡോക്ടര്‍മാരില്ലാത്തത് പൊതുജനങ്ങളെ വലയ്ക്കുന്നു.ആലംകോട് പഞ്ചായത്തിന് കീഴില്‍ മാന്തടത്ത് പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രിയിയിലെ ഡോക്ടര്‍ ലീവിലാണ്.പകരക്കാരനായ പെരുമ്പടപ്പിലെ ഡോക്ടര്‍ ആഴ്ചയില്‍ രണ്ട് ദിവസം മാത്രമെ വരുന്നുള്ളൂ എന്നാണ് ജീവനക്കാര്‍ പറയുന്നത്.തൊട്ടടുത്ത നന്നംമുക്ക് പഞ്ചായത്തിലെ സ്ഥിതിയും വിത്യസ്ഥമല്ല.പലപ്പോഴും അത്യാവശ്യ കാര്യത്തിന് വരുന്നവര്‍ക്ക് ഡോക്ടറെ കാണാന്‍ കഴിയാറില്ല.കോവിഡ് വ്യാപനം കൂടിയതോടെയുള്ള നിയന്ത്രങ്ങള്‍ കാരണം ഒന്നിടവിട്ട ദിവസങ്ങള്‍ മാത്രമെ ഡോക്ടര്‍ വരാറുള്ളൂ എന്നാണ് ജീവനക്കാര്‍ പറയുന്നത്.

റോഡരികില്‍ വാഹനം ഇടിച്ച് പരിക്കേറ്റ മരപ്പട്ടിയുമായി എത്തിയ യുവാക്കള്‍ രണ്ട് മൃഗാശുപത്രിയില്‍ എത്തിയെങ്കിലും ഡോക്ടര്‍മാരില്ലാത്തത് കാരണം ഏറെ നേരം വട്ടം കറങ്ങി.എരംമംഗലത്ത് ഡോക്ടര്‍ ഉണ്ടെന്നും അവിടെ കൊണ്ട് പോവാനുമാണ് നന്നംമുക്ക് മൃഗാശുപത്രിയിലെ ജീവനക്കാര്‍ നിര്‍ദേശം നല്‍കിയത്.പിന്നീട് യുവാക്കള്‍ തന്നെ മരപ്പട്ടിക്ക് പ്രാധമിക ശുശ്രൂഷ നല്‍കി പരിചരിക്കുകയാണ്.

Leave A Reply
error: Content is protected !!