കോവിഡ് നിയന്ത്രണത്തിൽ നിരാശരായി ജില്ലയിലെ വ്യാപാരികൾ

കോവിഡ് നിയന്ത്രണത്തിൽ നിരാശരായി ജില്ലയിലെ വ്യാപാരികൾ

മലപ്പുറം: കോവിഡ് നിയന്ത്രണങ്ങളിൽ പ്രതിസന്ധിയിലായി ജില്ലയിലെ വ്യാപാരസ്ഥാപനങ്ങൾ. പ്രവർത്തന സമയം രാവിലെ ഏഴ് മുതൽ വൈകിട്ട് 7.30 വരെയായി പരിമിതപ്പെടുത്തിയത് വ്യാപാരികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കോവിസ് മാന്ദ്യത്തെ ഈ പെരുന്നാളിന് തിരികെ പിടിക്കാനുള്ള പ്രതീക്ഷയാണ് ഇതോടെ അസ്തമിക്കുന്നത്.

വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം രാത്രി 9 മണി വരെയായി പരിമിതപ്പെടുത്തിയത്, ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്ന സ്ഥലങ്ങളിൽ ഏഴു മണിയായിട്ട് കുറയ്ക്കുകയായിരുന്നു. ഇതോടുകൂടി പെരുന്നാളിന് വലിയ പ്രതീക്ഷ അർപ്പിച്ചിരുന്ന വ്യാപാരികൾ നിരാശയിലായിരിക്കുകയാണ്.

Leave A Reply
error: Content is protected !!