ലക്ഷ്യം സാംസ്കാരികപ്രവർത്തനം, മാർഗം മത്സ്യകൃഷി ദേവസൂര്യ മാതൃകയാകുന്നു

ലക്ഷ്യം സാംസ്കാരികപ്രവർത്തനം, മാർഗം മത്സ്യകൃഷി ദേവസൂര്യ മാതൃകയാകുന്നു

 

മത്സ്യകൃഷിയിലൂടെ സാംസ്കാരികപ്രവർത്തനഫണ്ട് കണ്ടെത്തി ദേവസൂര്യ മാതൃകയാകുന്നു. വിളക്കാട്ടുപാടം ദേവസൂര്യ കലാവേദിയാണ് വർഷങ്ങളായി തങ്ങളുടെ സാംസ്കാരികപ്രവർത്തനങ്ങൾക്കുള്ള ഫണ്ട് സ്വയം കണ്ടെത്തി മാതൃകയാകുന്നത്. പരിസ്ഥിതിപ്രവർത്തകൻ സി.എഫ്. ജോർജിന്റെ ഉടമസ്ഥതയിലുള്ള കാൽ ഏക്കർ വരുന്ന കുളം പാട്ടത്തിനെടുത്താണ് മത്സ്യകൃഷി. തിലാപ്പിയ, നട്ടർ, വാള, ഗ്രാസ് കാർപ്പ്, കട്‌ള മത്സ്യങ്ങളാണ് വളർത്തുന്നത്.

250 കിലോ മത്സ്യം വിളവെടുത്തു. ജൈവപച്ചക്കറികൃഷി, കാലിവളർത്തൽ, സ്റ്റേജ് ഡെക്കറേഷൻ എന്നിവയും ഫണ്ട് സമാഹരണ മാർഗങ്ങളാക്കുന്നുണ്ട്. ദേവസൂര്യയ്ക്ക് സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ യൂത്ത് കേരള എക്സ്പ്രസ് സംസ്ഥാന പുരസ്കാരവും നെഹ്റു യുവകേന്ദ്ര യുവജനക്ഷേമ ബോർഡിന്റെ ജില്ലാ പുരസ്കാരവും സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ താലൂക്ക് പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

മൂന്നേകാൽ ലക്ഷം രൂപയുടെ പുരസ്കാരത്തുക പൂർണമായും ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് മാത്രമായാണ് വിനിയോഗിച്ചതെന്ന് പ്രസിഡൻറ്‌ എം.ജി. ഗോകുൽ, സെക്രട്ടറി ടി.കെ. സുരേഷ്, ട്രഷറർ റെജി വിളക്കാട്ടുപാടം എന്നിവർ പറഞ്ഞു.

Leave A Reply
error: Content is protected !!