കോവിഡിനെതിരെ വാക്‌സിൻ പോരാട്ടം ശക്തമാക്കാൻ തീരുമാനിച്ച് ഉത്തർപ്രദേശ് സർക്കാർ

കോവിഡിനെതിരെ വാക്‌സിൻ പോരാട്ടം ശക്തമാക്കാൻ തീരുമാനിച്ച് ഉത്തർപ്രദേശ് സർക്കാർ

കോവിഡിനെതിരെ വാക്‌സിൻ പോരാട്ടം ശക്തമാക്കാൻ തീരുമാനിച്ച് ഉത്തർപ്രദേശ് സർക്കാർ.സംസ്ഥാനത്ത് വാക്‌സിനേഷൻ പ്രക്രിയ എത്രയും വേഗത്തിൽ പൂർത്തിയാക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.ശനിയാഴ്ച മുതൽ സംസ്ഥാനത്ത് 18 വയസ്സിന് മുകളിൽ ഉള്ളവർക്കുള്ള കുത്തിവെയ്പ്പ് ആരംഭിക്കും.

ഇവർക്ക് ആദ്യ ഡോസും, വാക്‌സിൻ സ്വീകരിച്ചവർക്ക് രണ്ടാമത്തെ ഡോസും നൽകുന്നതിനായി കൂടുതൽ വാക്‌സിനുകൾ സംസ്ഥാനത്തിന് ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് പുറത്തുനിന്നും ടെൻഡറുകൾ സ്വീകരിക്കുകയെന്ന ആലോചനയിൽ സർക്കാർ എത്തിയത്. അഞ്ച് കോടി വാക്‌സിനുകൾക്കായുള്ള ടെൻഡറാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

Leave A Reply
error: Content is protected !!