ഐറ്റം ഡാൻസ് ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കി നമിത

ഐറ്റം ഡാൻസ് ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കി നമിത

തെന്നിന്ത്യയിലെ ഗ്ലാമർ നായികയാണ് നമിത. മാദക വേഷങ്ങളിലൂടെ ശ്രദ്ധ പിടിച്ച് പറ്റിയ താരം, താൻ എന്തുകൊണ്ടാണ് ഐറ്റം ഗാനരംഗങ്ങൾ ചെയ്യാത്തതെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. നമിതയുടെ വാക്കുകൾ ഇങ്ങനെയാണ്.

“ചില സംവിധായകര്‍ പ്രധാന കഥാപാത്രമാണെന്ന തരത്തില്‍ സിനിമയിലേക്ക് വിളിക്കും. കുറച്ച് ഭാഗങ്ങളൊക്കെ ഷൂട്ട് ചെയ്യും. അതിനൊപ്പം ഒരു ഗാനരംഗം ഉണ്ടാവും. പക്ഷേ സിനിമ പുറത്തിറങ്ങുമ്പോള്‍ മറ്റുള്ള ഭാഗങ്ങളെല്ലാം ഒഴിവാക്കി ഗാനരംഗം മാത്രം ഉള്‍പ്പെടുത്തും. പലതവണ അത്തരം അനുഭവമുണ്ടായി. ഇത് കാണുന്ന പ്രേക്ഷകര്‍ വിചാരിക്കും ഞാന്‍ ഐറ്റം സോംഗ് മാത്രമേ ചെയ്യൂ എന്ന്. ഇതോടെയാണ് അത് ചെയ്യുന്നില്ലെന്ന് ഉറച്ച തീരുമാനം എടുത്തത് “

Leave A Reply
error: Content is protected !!