മിസ്റ്റർ മരുമകനിലെത്തിയ അനുഭവം പങ്കുവെച്ച് നടൻ ബാബുരാജ്

മിസ്റ്റർ മരുമകനിലെത്തിയ അനുഭവം പങ്കുവെച്ച് നടൻ ബാബുരാജ്

വില്ലൻ വേഷങ്ങളിലൂടെയും, ഹാസ്യവേഷങ്ങളിലൂടെയും മലയാളികൾക്ക് പരിചിതനായ ബാബുരാജ്, സംവിധാന രംഗത്തും തിളങ്ങിയ ആളാണ്. മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിൽ താൻ എത്തിയതിനെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് താരം. നടന്റെ വാക്കുകൾ ഇങ്ങനെ

“ഞാന്‍ ഒരു സമയത്ത് അഭിനയം നിര്‍ത്താന്‍ തീരുമാനമെടുത്തിരുന്നു. സംവിധാന രംഗത്തേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഒരു സിനിമ ചെയ്യാന്‍ പ്ലാന്‍ ചെയ്തു. ‘മിസ്റ്റര്‍ മരുമകന്‍’ എന്ന സിനിമയുടെ ലൊക്കേഷനില്‍ പോയി ദിലീപിനോട് കഥ പറയുകയും ചെയ്തു. ദിലീപ് ചെയ്യാമെന്നും പറഞ്ഞു . അവിടെ വച്ച്‌ ഞാന്‍ ഉദയകൃഷ്ണ സിബി കെ തോമസിലെ ഉദയനോട് ചോദിച്ചു, ‘മച്ചാ നമ്മള്‍ക്ക് കൂടി ഇതില്‍ നല്ലൊരു വേഷം തന്നൂടെ’ എന്ന് ഇതില്‍ താങ്കള്‍ക്ക് പറ്റിയ വില്ലന്‍ വേഷം ഒന്നുമില്ലെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു. വില്ലന്‍ വേഷമൊക്കെ നിങ്ങള്‍ക്ക് എഴുതി ഉണ്ടാക്കിക്കൂടെ എന്നാല്‍ മാത്രമല്ലേ നമുക്കും കൂടുതല്‍ അവസരം കിട്ടുള്ളൂവെന്ന്. ‘മലയാള സിനിമ നിങ്ങളിലെ നടന് ഒരു പൊന്‍തൂവല്‍ നല്‍കാതെ പോകില്ല’ എന്നായിരുന്നു അന്ന് ഉദയന്‍ പറഞ്ഞത്. പിന്നീട് ആ സിനിമയില്‍ ഞാന്‍ അഭിനയിച്ചു എന്നതാണ് മറ്റൊരു അതിശയകരമായ കാര്യം. ജഗതി ചേട്ടന് അപകടം പറ്റിയപ്പോള്‍ ആ സിനിമ നിര്‍ത്തി വയ്ക്കേണ്ടി വന്നു. പിന്നീട് ജഗതി ചേട്ടന്‍ ചെയ്യാനിരുന്ന റോള്‍ ഞാനാണ് ചെയ്തത്’.

Leave A Reply
error: Content is protected !!