മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്, തന്റെ കുടുക്കയിലെ സമ്പാദ്യം നൽകി കൊച്ചുമിടുക്കി സരയൂ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്, തന്റെ കുടുക്കയിലെ സമ്പാദ്യം നൽകി കൊച്ചുമിടുക്കി സരയൂ

കൊല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്, പലതരത്തിലുള്ള സഹായങ്ങൾ നൽകിയ വാർത്തകളും കേൾക്കുവാനുണ്ട്. ഇതിൽ നിന്നും വ്യത്യസ്തമായ ഒരു വാർത്തയാണ്, തൻ്റെ കുഞ്ഞു സ്വപ്നം മാറ്റി വെച്ചുകൊണ്ട്, മഹാമാരി ക്കെതിരെ സർക്കാരിനൊപ്പം ചേർന്നിരിക്കുന്ന അഞ്ചാം ക്ലാസുകാരിയുടെ വിവരം. ചാത്തന്നൂർ ഗവൺമെൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയും, സാരംഗിയിൽ ഷിജുവിന്റെയും, ബിജിയുടെയും മകളുമായ സരയൂവെന്ന കൊച്ചു മിടുക്കിയാണ് തൻ്റെ കുടുക്കയിലെ ചെറിയ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്. സൈക്കിൾ വാങ്ങുവാൻ കരുതിവച്ച തുകയാണ് കൈമാറിയത്.

വീട്ടിൽ നിന്ന് 11 കിലോമീറ്റർ അകലെയുള്ള സ്കൂളിൽ എത്തുവാൻ ഒരു സൈക്കിൾ വാങ്ങണം എന്നതായിരുന്നു സാരയുവിന്റെ ആഗ്രഹം. സൈക്കിളുമായി റോഡിലിറങ്ങാൻ ഏഴാം ക്ലാസ് കഴിയും എന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്, അങ്ങനെയെങ്കിൽ എങ്കിൽ നേരത്തെതന്നെ പരിശ്രമിച്ചാൽ സൈക്കിൾ വാങ്ങാം എന്ന പ്രതീക്ഷയിലായിരുന്നു കുട്ടി. തനിക്ക് കിട്ടിയ പോക്കറ്റ് മണി ഇതിനായി കുടുക്കയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ഈ കൊച്ചു മിടുക്കി. ഇതിനിടയിലാണ് കോവിഡ് എന്ന ഭീകരനെ നേരിടുന്ന സർക്കാരിന് പിന്തുണ നൽകി, തൻ്റെ ചെറിയ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. തന്റെ സമ്പാദ്യമായ 2001 രൂപയാണ് കൊച്ചു മിടുക്കിയായ സരയൂ നൽകിയിരിക്കുന്നത്.

Leave A Reply
error: Content is protected !!