കോവിഡ് വ്യാപനം ; ഓക്‌സിജൻ സംഭരണം നടത്തി ഉത്തർപ്രദേശ്

കോവിഡ് വ്യാപനം ; ഓക്‌സിജൻ സംഭരണം നടത്തി ഉത്തർപ്രദേശ്

കോവിഡ്  വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരമാവധി ഓക്‌സിജൻ സംഭരണം നടത്തി ഉത്തർപ്രദേശ്. ഇതുവരെ 600 ടൺ ഓക്‌സിജനാണ് സർക്കാർ സംസ്ഥാനത്ത് എത്തിച്ചത്. കൊറോണ രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തുന്നതിനായാണ് സർക്കാർ നടപടി.

ഓക്‌സിജൻ സംഭരണത്തിനായി 35 ടാങ്കുകളാണ് ഉത്തർപ്രദേശിൽ ഉണ്ടായിരുന്നത്. പിന്നീട് 49 ടാങ്കുകൾ കൂടി അധികമായി എത്തിച്ചു.  150 ടൺ ഓക്‌സിജൻ അടിയന്തിര സാഹചര്യം നേരിടാൻ കരുതൽ ശേഖരമായി മാറ്റിവെച്ചിട്ടുണ്ട്.

ഓക്‌സിജൻ തിരിമറി നിരീക്ഷിക്കാൻ കർശന സംവിധാനമാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. ജിപിഎസ് ഘടിപ്പിച്ച ടാങ്കറുകളിലാണ് ഓക്‌സിജൻ വിതരണം നടത്തുന്നത്.

Leave A Reply
error: Content is protected !!