മാസ്​ക്​ ധരിക്കാത്തതിന് പിഴയിട്ടു ; വളർത്തുനായ്​ക്ക​​ളെ വിട്ട് പൊലീസിനെ കടിപ്പിച്ച ഉടമ അറസ്റ്റിൽ

മാസ്​ക്​ ധരിക്കാത്തതിന് പിഴയിട്ടു ; വളർത്തുനായ്​ക്ക​​ളെ വിട്ട് പൊലീസിനെ കടിപ്പിച്ച ഉടമ അറസ്റ്റിൽ

കല്യാൺ: മാസ്​ക്​ ധരിക്കാത്തതിന്​ ​പിഴ ചുമത്തിയ പൊലീസിനെ വളർത്തു നായയെ വിട്ട്​ കടിപ്പിച്ച്​ പെറ്റ്​ ഷോപ്പ്​ ഉടമയും തൊഴിലാളികളും. മഹാരാഷ്ട്രയിലെ കല്യാൺ ജില്ലയിലാണ്​ ഞെട്ടിപ്പിക്കുന്ന സംഭവം. കർഫ്യൂ സമയം ആരംഭിച്ചിട്ടും ഷോപ്പ്​ അടക്കാത്തത്​ ശ്രദ്ധയിൽപെട്ടത്തിനെ തുടർന്നാണ്​ നാല്​ പൊലീസുകാരും നാല്​ മുനിസിപ്പിൽ ഉദ്യോഗസ്ഥരടങ്ങുന്ന സ്​ക്വാഡ്​ കടയിൽ പരിശോധനക്ക്​ കയറിയത്​. കടയുടമ സത്യനാരായണഗുപ്തയും ആനന്ദ്, ആദിത്യ എന്നീ രണ്ട്​ ജീവനക്കാരുമുൾപ്പടെ മൂന്ന്​ പേരുണ്ടെങ്കിലും ആരും മാസ്​ക്​ ധരിച്ചിരുന്നില്ല.

തുടർന്ന് ഉദ്യോഗസ്ഥർ ഗുപ്തയെ അധിക്ഷേപിക്കുകയും കോവിഡ്​ മാനദണ്ഡങ്ങൾ ലംഘിച്ചതിന്​ പിഴ ചുമത്തുകയും ചെയ്​തു. ഇതേ തുടർന്നാണ് ​ വളർത്തുനായ്​ക്ക​​ളെ കൊണ്ട്​ പൊലീസുദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചത്​. അതിലൊരു നായ പൊലീസ്​ ഉദ്യോഗസ്ഥനെ കടിക്കുകയും ചെയ്​തു. സംഭവത്തെത്തുടർന്ന് കടയുടമയെയും സഹായികളിലൊരാളായ ആനന്ദിനെയും പൊലീസ്​ അറസ്റ്റ് ചെയ്തു. എന്നാൽ ഇവരോടൊപ്പമുണ്ടായിരുന്ന ആദിത്യ ഒളിവിലാണ്​.

 

Leave A Reply
error: Content is protected !!