ഭിലായ് ഐ.ഐ.ടി.യില്‍ ഗവേഷണത്തിന് അപേക്ഷിക്കാം

ഭിലായ് ഐ.ഐ.ടി.യില്‍ ഗവേഷണത്തിന് അപേക്ഷിക്കാം

ഭിലായ് ഐ.ഐ.ടി. റെഗുലര്‍/സ്‌പോണ്‍സേഡ് വിഭാഗങ്ങളില്‍ പി.എച്ച്.ഡി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, മെക്കാനിക്കല്‍ എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്, കെമിസ്ട്രി, ഡേറ്റാ സയന്‍സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ലിബറല്‍ ആര്‍ട്‌സ് എന്നീ മേഖലകളില്‍ അവസരമുണ്ട്.

ഓരോന്നിലെയും മേഖലകള്‍ https://www.iitbhilai.ac.in-ലെ വിജ്ഞാപന ലിങ്കില്‍ ലഭിക്കും.

പ്രവേശനത്തിന് ബന്ധപ്പെട്ട മേഖലയില്‍ ഒരു പൊതുയോഗ്യത വേണം:

* എന്‍ജിനിയറിങ്/ടെക്‌നോളജി മാസ്റ്റേഴ്‌സ്/തുല്യ ബിരുദം
* എന്‍ജിനിയറിങ്/ടെക്‌നോളജി ബാച്ചിലര്‍ ബിരുദം
* സയന്‍സ്/ആര്‍ട്‌സ്/സോഷ്യല്‍ സയന്‍സസ് മാസ്റ്റേഴ്‌സ്/തുല്യ ബിരുദം.

യോഗ്യതാ പരീക്ഷയില്‍ 60 ശതമാനം മാര്‍ക്കോടെ ഫസ്റ്റ് ക്ലാസ് (പട്ടിക വിഭാഗക്കാര്‍ക്ക് 55 ശതമാനം) വേണം. കൂടാതെ ഇവയില്‍ ഒരു അധിക വ്യവസ്ഥയും തൃപ്തിപ്പെടുത്തണം

* സാധുവായ ഗേറ്റ് സ്‌കോര്‍/നെറ്റ്
* സി.എസ്.ഐ.ആര്‍./യു.ജി.സി./എന്‍.ബി.എച്ച്.എം./ഡി.ബി.ടി./ഐ.സി.എ. ആര്‍./ഐ.സി.എം.ആര്‍./ഐ.സി.പി.ആര്‍.ജെ.ആര്‍.എഫ്. അല്ലെങ്കില്‍ ഡി.എസ്.ടി. ഇന്‍സ്‌പെയര്‍ ഫെലോഷിപ്പ്
* കുറഞ്ഞ് 8.0 സി.ജി.പി.എ.യോടെ ഐ.ഐ.ടി.യില്‍ നിന്നുമുള്ള ബി.ടെക്
* രണ്ടുവര്‍ഷ പ്രൊഫഷണല്‍ പ്രവൃത്തിപരിചയം.

അപേക്ഷ https://www.iitbhilai.ac.in വഴി മേയ് അഞ്ചുവരെ നല്‍കാം. യോഗ്യതാ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

Leave A Reply
error: Content is protected !!