40 കാരന് ആശുപത്രി കിടക്ക വിട്ടുനൽകിയ 85കാരൻ വീട്ടിൽ അന്ത്യശ്വാസം വലിച്ചു

40 കാരന് ആശുപത്രി കിടക്ക വിട്ടുനൽകിയ 85കാരൻ വീട്ടിൽ അന്ത്യശ്വാസം വലിച്ചു

നാഗ്​പുർ:യുവാവിന്​ വേണ്ടി ആശുപത്രി കിടക്ക വിട്ടുനൽകിയ കോവിഡ്​ ബാധിതനായ 85 കാരൻ മരണത്തിന് കീഴടങ്ങി . മഹാരാഷ്​ട്രയിലെ നാഗ്​പുരിലാണ് സംഭവം .നാഗ്​പുർ സ്വദേശിയായ നാരായൺ ദ​ബാൽക്കറാണ്​ ശരീരത്തിൽ ഓക്​സിജന്‍റെ അളവ്​ ഏറെ താഴ്ന്നതിനെ തുടർന്ന്​ വീട്ടിൽ മരിച്ചത് .

ആശുപത്രിയിൽ ചികിത്സയിലായിരുന്നു നാരായൺ. കോവിഡ്​ ബാധിതനായ 40കാരൻ അത്യാസന്ന നിലയിൽ ആശുപത്രിയിലെത്തിയതോടെ 85 കാരൻ സ്വന്തം കിടക്ക വിട്ടുനൽകുകയായിരുന്നു.

കോവിഡ് ബാധിതനായി ഏപ്രിൽ 22നാണ്​ നാരയണിനെ നാഗ്​പുർ മുനിസിപ്പൽ കോർപറേഷന്​ കീഴിലെ ഇന്ദിര ഗാന്ധി രുഗ്​നാലയിലെത്തിക്കുന്നത്​. രോഗികളുടെ എണ്ണം കൂടുതലുള്ളതിനാൽ ഇദ്ദേഹ​ത്തെ അത്യാഹിത വാർഡിൽ പ്രവേശിപ്പിച്ചു. എന്നാൽ വാർഡിനകത്ത്​ ഒരു സ്​ത്രീ ഡോക്​ടർമാരോട്​ തന്‍റെ ഭർത്താവിനെ രക്ഷിക്കണമെന്ന്​ കരഞ്ഞ്​ അപേക്ഷിക്കുകയും ആശുപത്രിയിൽ ഇടം നൽകുകയയും ചെയ്യണമെന്ന്​ പറയുന്നത്​ നാരായണിന്‍റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നാരായൺ ആശുപത്രി കിടക്ക യുവാവിനായി വിട്ടുനൽകിയത് .

ആശുപത്രിയിൽ ഏറെ പരിശ്രമത്തിന്​ ​ശേഷമാണ്​ കിടക്ക ലഭിച്ചത്​. എന്നാൽ മണിക്കൂറുകൾക്കകം അദ്ദേഹം വീട്ടിലേക്ക്​ മടങ്ങുകയായിരുന്നുവെന്ന്​ മകൾ ആസാവാരി പറഞ്ഞു. എന്‍റെ ജീവിതം ഞാൻ ജീവിച്ചുകഴിഞ്ഞു. എന്നെക്കാൾ ചെറുപ്പമായ ഒരു രോഗിയുടെ അവസരം ഞാനായി തട്ടികളയുന്നില്ലെന്നും നാരായൺ പറഞ്ഞതായി മകൾ കൂട്ടിച്ചേർത്തു.

അതേസമയം അഭ്യർഥന മാനിച്ച്​ ആശുപത്രിയിൽ 40 കാരന് കിടക്ക നൽകാൻ കഴിയില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ പ്രതികരണം. നാരായണിന്‍റെ ആരോഗ്യനില മോശമാണെന്ന്​ ഡോക്​ടർമാർ അറിയിച്ചിരുന്നുവെന്നും ഡിസ്​ചാർജ്​ നൽകാൻ വിസമ്മതിച്ചിരുന്നതായും ​മകൾ വെളിപ്പെടുത്തി .എന്നാൽ നിർബന്ധപൂർവം പിതാവ്​ ആശുപത്രി വിടുകയായിരുന്നുവെന്നും മകൾ കൂട്ടിച്ചേർത്തു .

Leave A Reply
error: Content is protected !!