കോവിഡിനോട് പൊരുതി ജയിച്ച് 105 കാരനായ ഭര്‍ത്താവും 95 കാരിയായ ഭാര്യയും

കോവിഡിനോട് പൊരുതി ജയിച്ച് 105 കാരനായ ഭര്‍ത്താവും 95 കാരിയായ ഭാര്യയും

മുംബൈ: കോവിഡ് രണ്ടാം തരംഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 105കാരനായ ഭര്‍ത്താവും 95കാരിയായ ഭാര്യയും രോഗമുക്തി നേടി. മഹാരാഷ്ട്രയിലെ ലാത്തൂരിലെ തണ്ട ഗ്രാമത്തിലെ ദമ്പതികളാണ് ഇവര്‍.

ദേനു ചവാനും മോട്ടാ ബായിയും ഒമ്പത് ദിവസമാണ് ഐ.സി.യുവില്‍ കഴിഞ്ഞത്. വിലാസ്‌റാവു ദേശ്മുഖ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് ഇവരെ പ്രവേശിപ്പിച്ചിരുന്നത്.

മാര്‍ച്ച് 24നാണ് ഇവര്‍ക്കും കുടുംബത്തിലെ മറ്റു മൂന്ന് പേര്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചത്. രോഗം വേഗത്തില്‍ സ്ഥിരീകരിച്ചതും ഉടനടി ചികിത്സ നല്‍കിയതുമാണ് ദമ്പതികളെ മരണത്തിൽ നിന്ന് രക്ഷിച്ചതെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ വെളിപ്പെടുത്തുന്നു .

Leave A Reply
error: Content is protected !!