പ്ലാ​സ്​​റ്റി​ക് കു​പ്പി​ക​ളി​ല്‍ നി​റ​ച്ച് പോ​ക്ക​റ്റി​ല്‍ സൂക്ഷിക്കാവുന്ന ഓ​ക്‌​സി​ജ​ൻ നിർമ്മിച്ച് ച​ന്ദ്ര​ബോ​സ്

പ്ലാ​സ്​​റ്റി​ക് കു​പ്പി​ക​ളി​ല്‍ നി​റ​ച്ച് പോ​ക്ക​റ്റി​ല്‍ സൂക്ഷിക്കാവുന്ന ഓ​ക്‌​സി​ജ​ൻ നിർമ്മിച്ച് ച​ന്ദ്ര​ബോ​സ്

ശ്രീ​മൂ​ല​ന​ഗ​രം: ഓക്സിജൻ രണ്ടാം തരംഗം തീവ്രമായതോടെ കോവിഡ് രോഗികൾ പ്രാ​ണ​വാ​യു​വി​നാ​യി നെട്ടോട്ടമോടുമ്പോൾ കു​പ്പി​ക​ളി​ല്‍ കൊ​ണ്ടു​ന​ട​ക്കാ​വു​ന്ന ഓ​ക്‌​സി​ജ​ന്‍ നി​ർ​മി​ച്ച് ശ്ര​​ദ്ധേ​യ​നാ​കു​ക​യാ​ണ്​ ശ്രീ​മൂ​ല​ന​ഗ​രം സ്വ​ദേ​ശി റി​ട്ട. മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ.​കെ. ച​ന്ദ്ര​ബോ​സ്.

മൂ​ന്ന് മ​ണി​ക്കൂ​ര്‍ നേ​ര​ത്തേ​ക്ക് 10,000 എം.​എ​ല്‍. ഓ​ക്‌​സി​ജ​ന് നി​ർ​മാ​ണ ചെ​ല​വ് 70 രൂ​പ മാ​ത്രമാണുള്ളത് . പ്ലാ​സ്​​റ്റി​ക് കു​പ്പി​ക​ളി​ല്‍ നി​റ​ച്ച് വ​യോ​ധി​ക​ര്‍ക്കും ശ്വാ​സ ത​ട​സ്സ​മു​ള്ള​വ​ര്‍ക്കും യ​ഥേ​ഷ്​​ടം പോ​ക്ക​റ്റി​ല്‍ കൊ​ണ്ടു​ന​ട​ക്കാം. മൂ​ന്നു​മാ​സ​ത്തെ ക​ഠി​ന പ​രീ​ക്ഷ​ണ​ത്തി​ലൊ​ടു​വി​ലാ​ണ് ഓ​ക്‌​സി​ജ​ന്‍ പ​രീ​ക്ഷ​ണത്തിൽ അദ്ദേഹം വി​ജ​യം ക​ണ്ട​ത്.

ലോകാരോഗ്യ സംഘടനയുടെ പ്ര​ശം​സ നേ​ടി​യ ക​ണ്ടു​പി​ടി​ത്ത​ത്തി​ന് ഇ​ന്ത്യ​ന്‍ കൗ​ണ്‍സി​ല്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ റി​സ​ര്‍ചിന്റെ ​യും ഐ.​എം.​എ​യു​ടെ​യും അം​ഗീ​കാ​രം കാ​ത്തി​രി​ക്കു​ക​യാ​ണ് ച​ന്ദ്ര​ബോ​സ്.

അതെ സമയം വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടെ മു​ന്നി​ലെ ബ്ലൈ​ന്‍ഡ് സ്‌​പോ​ട്ടു​ക​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ള്‍ പൂ​ര്‍ണ​മാ​യും ഇ​ല്ലാ​താ​ക്കാ​ന്‍ സാ​ധി​ക്കു​ന്ന ഉ​പ​ക​ര​ണ​വും റെ​യി​ല്‍ പാ​ള​ത്തി​ലെ വി​ള്ള​ല്‍ ക​ണ്ടെ​ത്താ​ന്‍ തീവണ്ടിയിൽ ഘ​ടി​പ്പി​ക്കാ​ന്‍ ക​ഴി​യു​ന്ന ട്രാ​ക് ക്രോ​ക്ക് സെ​ന്‍സ​റും ച​ന്ദ്ര​ബോ​സ് ക​ണ്ടു​പി​ടി​ച്ചി​ട്ടു​ണ്ട്. വാഹനമോടിക്കുമ്പോൾ
ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി​യാ​ല്‍ ഉ​ണ​ര്‍ത്താ​ന്‍ സ്​​റ്റി​യ​റി​ങ്ങി​ൽ ഘ​ടി​പ്പി​ക്കാ​വു​ന്ന ഉ​പ​ക​ര​ണം വ​ര്‍ഷ​ങ്ങ​ള്‍ക്ക് മു​മ്പ്​ ക​ണ്ടു​പി​ടി​ച്ച് കൊ​ച്ചി​യി​ല്‍ ന​ട​ത്തി​യ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പിന്‍റെ പ്ര​ദ​ര്‍ശ​ന​ത്തി​ല്‍ ച​ന്ദ്ര​ബോ​സ് ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു .

Leave A Reply
error: Content is protected !!