‘എനിക്ക് വാക്ക് പാലിക്കാന്‍ സാധിച്ചില്ല’ ; പിതാവിന്റെ മരണത്തിൽ മാധ്യമ പ്രവര്‍ത്തകയുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

‘എനിക്ക് വാക്ക് പാലിക്കാന്‍ സാധിച്ചില്ല’ ; പിതാവിന്റെ മരണത്തിൽ മാധ്യമ പ്രവര്‍ത്തകയുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

‘ആശുപത്രിയില്‍ പോകാന്‍ താത്പര്യമില്ലായിരുന്നു. രണ്ടു ദിവസത്തിനകം തിരിച്ചുകൊണ്ടുവരുമെന്ന് വാക്ക് പറഞ്ഞ് നിര്‍ബന്ധിച്ചാണ് ഞാന്‍ കൊണ്ടുപോയത്. ആ വാക്ക് എനിക്ക് പാലിക്കാനായില്ല’ കോവിഡ് ബാധിച്ച് പിതാവ് മരിച്ചതിനെ തുടർന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയായ ബര്‍ഖ ദത്ത്അതീവ വേദനയോടെ ട്വിറ്ററില്‍ കുറിച്ചു .

കോവിഡ് രോഗ ബാധിതനായ ബര്‍ഖ ദത്തിന്റെ പിതാവ് എസ്.പി.ദത്ത് ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത് . എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനായിരുന്ന ദത്തിനെ കോവിഡ് ബാധിതനായി ഏപ്രില്‍ 24-നാണ്‌ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്.

‘എനിക്കറിയാവുന്നതില്‍ ഏറ്റവും നല്ല സ്‌നേഹവാനായ മനുഷ്യന്‍, സ്പീഡി എന്ന് എല്ലാവരും വിളിക്കുന്ന എന്റെ പിതാവ് . കോവിഡിനെതിരായ പോരാട്ടത്തില്‍ പരാജയപ്പെട്ടു. ഇന്നു രാവിലെ അദ്ദേഹം മരിച്ചു. അദ്ദേഹത്തിന്റെ ഇഷ്ടത്തിന് വിരുദ്ധമായിട്ടാണ് ഞാന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഈ സമയത്ത് രണ്ടു ദിവസത്തിനുള്ളില്‍ തിരികെ വീട്ടിലെത്തിക്കുമെന്ന് പറഞ്ഞിരുന്നു.എനിക്ക് എന്റെ വാക്ക് പാലിക്കാന്‍ സാധിച്ചില്ല. ഞാന്‍ തോറ്റു. അദ്ദേഹം ഞങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും ലംഘിച്ചിട്ടില്ലായിരുന്നു.’ ബര്‍ഖ ദത്തിന്റെ ഹൃദയസ്പര്‍ശിയായ ട്വീറ്റില്‍ കുറിച്ചു .

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് തുടങ്ങിയ രാഷ്ട്രീയ പ്രമുഖര്‍ എസ്.പി.ദത്തിന്റെ വിയോഗത്തില്‍ അനുശോചിച്ചു.

Leave A Reply
error: Content is protected !!