കോട്ടയം ജില്ലയിലടക്കം പാർട്ടി മത്സരിച്ച ചില മണ്ഡലങ്ങളിൽ സിപിഐ നിസഹകരിച്ചില്ലെന്ന് കേരളാ കോൺഗ്രസ്

കോട്ടയം ജില്ലയിലടക്കം പാർട്ടി മത്സരിച്ച ചില മണ്ഡലങ്ങളിൽ സിപിഐ നിസഹകരിച്ചില്ലെന്ന് കേരളാ കോൺഗ്രസ്

കോട്ടയം: സിപിഐ കോട്ടയം ജില്ലയിലടക്കം പാർട്ടി മത്സരിച്ച ചില മണ്ഡലങ്ങളിൽ നിസഹകരിച്ചില്ലെന്ന് വിമർശനം. കേരളാ കോൺഗ്രസ് പാർട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് ഈ വിമർശനം ഉയർന്നത്. കേരള കോൺഗ്രസ്‌ എം – സിപിഐ ഭിന്നത നേരത്തെ മുതൽ പരക്കെ സംസാരം ഉണ്ടയായിരുന്ന വിഷയം ആണ് ഇപ്പോൾ തെരഞ്ഞെടുപ്പ് ഫലം വരാൻ ദിവസനാണ് മാത്രം ബാക്കി നിൽക്കെ വീണ്ടും മറനീക്കി പുറത്ത് വരുന്നത്.

എന്നാൽ സിപിഐ നേതാക്കൾ ഈ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ആരോപിച്ചു. സിപിഐ പാലാ,റാന്നി, ഇരിക്കൂർ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ നിശബ്ദമായിരുന്നുവെന്നാണ് കേരളാ കോൺഗ്രസിൻറെ വിമർശനം. ചെയർമാൻ ജോസ് കെ മാണിയെ പാർട്ടി സ്ഥാനാർത്ഥികൾ ഇക്കാര്യം സ്റ്റിയറിംഗ് കമ്മിറ്റിയിൽ യോഗത്തിൽ അറിയിക്കുകയും ചെയ്തു.

സിപിഐ പ്രാദേശിക നേതാക്കളുടെ സഹകരണം പ്രചാരണത്തിന് ഇരിക്കൂറിൽ പലയിടത്തും ഉണ്ടായിരുന്നില്ല. ഇതേ ആരോപണം റാന്നിയിലെ സ്ഥാനാർത്ഥി പ്രമോദ് നാരായണനും ഉന്നയിച്ചിരുന്നു. സിപിഐ നേതാക്കൾ പരസ്യമായി കേരളാ കോൺഗ്രസിൻറെ ആരോപണങ്ങളെ തള്ളുകായും ചെയ്തു.

Leave A Reply
error: Content is protected !!