കൊവിഡ് പരിശോധന റിപോര്‍ട്ട് നല്‍കാൻ വൈകിയാൽ കര്‍ശന നടപടി- കെജ്‌രിവാള്‍

കൊവിഡ് പരിശോധന റിപോര്‍ട്ട് നല്‍കാൻ വൈകിയാൽ കര്‍ശന നടപടി- കെജ്‌രിവാള്‍

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം അതീവ രൂക്ഷമായ ഡല്‍ഹിയില്‍ കൊവിഡ് പരിശോധന റിപോര്‍ട്ട് 24 മണിക്കൂറിനകം നല്‍കിയില്ലെങ്കില്‍ ലാബുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി കെജ്‌രിവാള്‍ അറിയിച്ചു. ഡല്‍ഹിയിലെ സ്വകാര്യ ലാബുകളില്‍ പരിശോധനാ ഫലം ലഭിക്കാന്‍ 3 ദിവസത്തോളം സമയമെടുക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു.

സ്വകാര്യ ലാബുകള്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തി ഫലം നല്‍കാന്‍ 3 ദിവസത്തോളം സമയമാണ് ആവശ്യപ്പെട്ടിരുന്നത്. ഡല്‍ഹിയില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ട് പല സംസ്ഥാനങ്ങളും നിര്‍ബന്ധമാക്കിയിരിക്കെ, രോഗികള്‍ക്കൊപ്പം യാത്രക്കാര്‍ക്കും ഇത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതേതുടർന്നാണ് നടപടി.

Leave A Reply
error: Content is protected !!