കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ

കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ

കാ​സ​ർ​കോ​ട്:​ കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. വി​ദ്യാ​ന​ഗ​ർ​ ​വ​ളാ​ശേ​രി​ ​ഹൗ​സി​ൽ​ ​മു​ഹ​മ്മ​ദ് ​ഷാ​നി​ദി​ ​(28​)​നെ​യാ​ണ് പോലീസ് പിടികൂടിയത്. നഗരത്തിലെ ​ ​ഫ്രൂ​ട്ട്സ്‌​ ​ക​ടയിൽ നിന്നാണ് ഇയാൾ മോഷണം നടത്തിയത്. ​ 20,000​ ​രൂ​പ​യാണ് കടയിൽ നിന്ന് കവർന്നത്.

​​ ​​സം​ശ​യ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ക​ണ്ട​ ​ഷാ​നി​ദി​നെ​ ​ചോ​ദ്യം​ ​ചെ​യ്ത​പ്പോ​ഴാ​ണ് നേരത്തെ നടത്തിയ മോഷണം പുറത്തുവന്നത്. ബി.​എ​ച്ച് ​അ​ബൂ​ബ​ക്ക​ർ​ ​സി​ദ്ദീ​ഖി​ന്റെ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​യു.​കെ​ 2​ ​ഫ്ര​ഷ് ​ഫ്രൂ​ട്സ് ​ക​ട​യി​ൽ നിന്നാണ് ഇയാൾ പണം കവർന്നത്.​ ക​വ​ർ​ച്ച​ ​ന​ട​ത്തി​യ​ത് ക​ട​യു​ടെ​ ​മു​ക​ൾ​ ​ഭാ​ഗ​ത്തെ​ ​പ്ലൈ​വു​ഡ് ​ഇ​ള​ക്കി​യാ​ണ്.

Leave A Reply
error: Content is protected !!