മാഞ്ചസ്റ്റർ സിറ്റിയുടെ കുതിപ്പിന് അന്ത്യമിട്ട് ചെൽസി

മാഞ്ചസ്റ്റർ സിറ്റിയുടെ കുതിപ്പിന് അന്ത്യമിട്ട് ചെൽസി

സീസണിൽ 4 കിരീടങ്ങൾ നേടാമെന്ന മാഞ്ചസ്റ്റർ സിറ്റിയുടെ മോഹങ്ങൾക്ക് അന്ത്യമിട്ട് ചെൽസി. ഇന്ന് നടന്ന എഫ്.എ കപ്പ് സെമി ഫൈനലിൽ ചെൽസിയോടാണ് മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെട്ടത്. ഹകീം സീയെച് നേടിയ ഏക ഗോളിലാണ് ചെൽസി മാഞ്ചസ്റ്റർ സിറ്റിയെ മറികടന്നത്.

മത്സരത്തിന്റെ തുടക്കം മുതൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്താണ് ചെൽസി ജയം സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ ചെൽസി ഗോൾ നേടിയെങ്കിലും ഓഫ് സൈഡ് വിളിച്ചത് അവർക്ക് തിരിച്ചടിയായി. തുടർന്ന് രണ്ടാം പകുതിയിൽ ടിമോ വെർണർ തുടങ്ങിവെച്ച ആക്രമണത്തിൽ ഹകീം സീയെച് മത്സരത്തിൽ നിർണായകമായ ഗോൾ നേടുകയായിരുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പരിക്കേറ്റ് മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരം കെവിൻ ഡി ബ്രൂയ്നെ പുറത്തുപോയതും മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടിയായി. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ സമനില ഗോളിനായി മാഞ്ചസ്റ്റർ സിറ്റി കിണഞ്ഞു പരിശ്രമിച്ചെങ്കിലും മികച്ച പ്രതിരോധം തീർത്ത് ചെൽസി മാഞ്ചസ്റ്റർ സിറ്റി ആക്രമണങ്ങളുടെ മുനയൊടിച്ചു.

Leave A Reply
error: Content is protected !!