കെഎസ്ആർടിസി ബസുകളിൽ പകുതിയും സർവീസ് നിർത്തുന്നു

കെഎസ്ആർടിസി ബസുകളിൽ പകുതിയും സർവീസ് നിർത്തുന്നു

കോഴിക്കോട്: യാത്രക്കാർ കുറഞ്ഞതും ഇന്ധനച്ചെലവു കൂടിയതും കാരണം കെഎസ്ആർടിസി ബസുകളിൽ പകുതിയും ഓട്ടം നിർത്തുന്നു. തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ മൂവായിരത്തോളം ബസുകളിൽ 1530 എണ്ണം ആണ് സർവീസ് നിർത്താൻ ഒരുങ്ങുന്നത്.

ഏപ്രിൽ 1 മുതൽ ബസുകൾ നിർത്തിയിടാൻ സൗകര്യമൊരുക്കണമെന്ന് കോർപറേഷൻ അധികൃതരുടെ നിർദേശമുണ്ടായിരുന്നു. എന്നാൽ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കൂടി വന്നതിനാൽ എല്ലാ ബസുകളും സർവീസ് നടത്തണമെന്ന് സർക്കാർ അറിയിച്ചിരുന്നു. ഏപ്രിൽ ആറിന് തെരഞ്ഞടുപ്പ് അവസാനിച്ചതോടെയാം ബസുകൾ സർവീസ് അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്.

ഏപ്രിൽ എട്ടിന് ചേർന്ന് യോഗത്തിൽ ആണ് ബസുകൾ നിർത്തിയിടാൻ തീരുമാനിച്ചത്. കെഎസ്ആർടിസി സർവീസുകൾ കോവിഡ് ലോക്ഡൗണിനു ശേഷം പൂർണതോതിൽ പുനഃസ്ഥാപിച്ചിരുന്നില്ല. അതിനാൽ തന്നെ പല സ്ഥലത്തും യാത്രാ ദുരിതം നിലനിൽക്കെയാണ് ഇപ്പോൾ കൂടുതൽ ബസുകൾ സർവീസ് അവസാനിപ്പിക്കുന്നത്.

Leave A Reply
error: Content is protected !!