യുഎസ്- ജപ്പാൻ ബന്ധം ശക്തിപ്പെടുത്തി വൈറ്റ്​ ഹൗസിൽ ബൈഡൻ- സുഗ കൂടിക്കാഴ്ച

യുഎസ്- ജപ്പാൻ ബന്ധം ശക്തിപ്പെടുത്തി വൈറ്റ്​ ഹൗസിൽ ബൈഡൻ- സുഗ കൂടിക്കാഴ്ച

വാഷിംഗ്ടൺ: യുഎസ്- ജപ്പാൻ ബന്ധം ശക്തിപ്പെടുത്തി വൈറ്റ്​ ഹൗസിൽ ബൈഡൻ- സുഗ കൂടിക്കാഴ്ച. വെള്ളിയാഴ്ച വൈറ്റ്​ഹൗസിലായിരുന്നു ഇരു രാജ്യങ്ങളുടെയും ഭരണനേതാക്കളുടെ കൂടിക്കാഴ്ച.

ചർച്ചയിൽ​ പസഫിക്കിൽ​ അമേരിക്കൻ സാന്നിധ്യം ശക്​തമാക്കാൻ തീരുമാനമായി. പ്രസിഡന്റ് ജോ ബൈഡൻ അധികാരമേറ്റ ശേഷം ആദ്യമായാണ്​ ഒരു വിദേശ പ്രതിനിധി വൈറ്റ്​ഹൗസിലെത്തുന്നത്​. കോവിഡ്​, കാലാവസ്ഥാ വ്യതിയാനം, , ടോകിയോ ഒളിമ്പിക്​സ്​, ഉത്തര കൊറിയ, സിൻജിയാങ്​, തായ്​വാൻ തുടങ്ങിയവയും ചർച്ചാ വിഷയങ്ങളായി.

ദക്ഷിണ ചൈനാ കടലിലും പസഫിക്​ മേഖലയിലും തൽസ്ഥിതിയിൽ മാറ്റം വരുത്താനുളള ഏതു ശ്രമവും ചെറുക്കുമെന്ന്​ ഉച്ചകോടിക്കു ശേഷം ജപ്പാൻ പ്രധാനമന്ത്രി സുഗ പറഞ്ഞു.

Leave A Reply
error: Content is protected !!