ഇന്ന് കോപ ഡെൽ റേ ഫൈനൽ, കിരീടം തേടി ബാഴ്സലോണ അത്ലറ്റിക് ബിൽബാവോക്ക് എതിരെ

ഇന്ന് കോപ ഡെൽ റേ ഫൈനൽ, കിരീടം തേടി ബാഴ്സലോണ അത്ലറ്റിക് ബിൽബാവോക്ക് എതിരെ

ഇന്ന് ബാഴ്സലോണക്കും പരിശീലകൻ റൊണാൾഡ് കോമാനും നിർണായക ദിവസമാണ്. ഒരു വർഷത്തിനു ശേഷം ഒരു കിരീടം ലക്ഷ്യം ഇടുന്ന ബാഴ്സലോണ ഇന്ന് ഫൈനലിൽ അത്ലറ്റിക് ബിൽബാവോയെ നേരിടും. അത്ലറ്റിക്ക് ബിൽബാവോയ്ക്ക് ഇത് ഈ മാസത്തെ രണ്ടാം കോപ ഡെൽ റേ ഫൈനൽ ആണ്. ഈ മാസം തുടക്കത്തിൽ നടന്ന കഴിഞ്ഞ സീസണിലെ ഫൈനലിൽ റയൽ സോസിഡാഡിനോട് അത്ലറ്റിക് പരാജയപ്പെട്ടിരുന്നു.

വീണ്ടും ഒരു ഫൈനൽ പരാജയം കൂടെ എന്നത് അത്ലറ്റിക് ക്ലബിന് താങ്ങാൻ പറ്റുന്നതല്ല. അതുകൊണ്ട് ഇന്ന് വിജയം മാത്രം ലക്ഷ്യം വെച്ചാണ് അവർ ഇറങ്ങുന്നത്. മറുവശത്തുള്ള ബാഴ്സലോണ എൽ ക്ലാസികോയിൽ പരാജയപ്പെട്ടു എങ്കിലും അടുത്തിടെ ആയി മികച്ച ഫോമിലാണ്. ഇന്ന് കിരീടം നേടിയാൽ അത് റൊണാൾഡ് കോമന് ബാഴ്സലോണയിൽ തുടരാൻ സഹായകമാകും. ലാലിഗ കിരീട പോരാട്ടത്തിൽ ബാഴ്സലോണയുടെ സമ്മർദ്ദം കുറക്കാനും ഇന്നത്തെ കിരീടം കൊണ്ട് സാധിക്കും.

പരിക്ക് മാറി പികെ തിരികെയെത്തുന്നത് ഫൈനലിന് മുമ്പ് ബാഴ്സലോണ ഊർജ്ജം നൽകും. ഇന്ന് രാത്രി 1 മണിക്കാണ് മത്സരം നടക്കുന്നത്.

Leave A Reply
error: Content is protected !!