രഞ്ജി ട്രോഫി ഡിസംബറിൽ, ഇറാനി കപ്പും ദുലീപ് ട്രോഫിയും ഇത്തവണ ഇല്ല

രഞ്ജി ട്രോഫി ഡിസംബറിൽ, ഇറാനി കപ്പും ദുലീപ് ട്രോഫിയും ഇത്തവണ ഇല്ല

ഈ സീസണിലെ രഞ്ജി ട്രോഫി ഡിസംബറിൽ നടത്താൻ ബി സി സി ഐ തീരുമാനിച്ചു. ഡിസംബർ മുതൽ മൂന്ന് മാസം രഞ്ജി ട്രോഫിക്ക് വേണ്ടി ബി സി സി ഐ മാറ്റിവെക്കും. കഴിഞ്ഞ സീസണിൽ കൊറോണ കാരണം രഞ്ജി ട്രോഫി ഉപേക്ഷിച്ചിരുന്നു. രഞ്ജി ട്രോഫി നടക്കും എങ്കിലും ഈ സീസണിലും ഇറാനി കപ്പും ദുലീപ് ട്രോഫിയും ഉണ്ടാകില്ല.

ഈ വർഷത്തെ പ്രാദേശിക സീസൺ ആരംഭിക്കുക‌ സെപ്റ്റംബറിൽ സയിദ് മുസ്താഖലി ടി20 ടൂർണമെന്റോടെ ആകും. നവംബറിൽ വിജയ് ഹസാരെ ട്രോഫിയും നടക്കും. അഞ്ചോളം വനിതാ ടൂർണമെന്റുകൾ ബി സി സി ഐ ഈ സീസണിൽ ഉപേക്ഷിച്ചിട്ടുണ്ട്.

Leave A Reply
error: Content is protected !!